NEWS UPDATE

6/recent/ticker-posts

സാഹിത്യോൽസവ്‌ 'വിജയഭേരി' സംഘടിപ്പിച്ചു

ദമാം: അൽ ഖോബാറിൽ നടന്ന പതിനൊന്നാമത് ആർ എസ് സി ‌സൗദി ഈസ്റ്റ്‌ നാഷനൽ സാഹിത്യോത്സവിൽ കലാ കിരീടം ചൂടിയ ടീം ദമാമിന്റെ കലാ പ്രതിഭകളെ അനുമോദിക്കുന്നതിന്‌ ദമാമിൽ 'വിജയഭേരി' സംഘടിപ്പിച്ചു. സാഹിത്യോൽസവ്‌ പ്രതിഭകൾ ഒന്നാം സ്ഥാനത്തിന്‌ അർഹത നേടിയ പരിപാടികൾ അവതരിപ്പിച്ചു.[www.malabarflash.com]

ടീം ദമാമിന്‌ വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച് കൂടുതൽ പോയിന്റ്‌ നേടിത്തന്ന സൽമാൻ മാവൂർ, റൈഹാൻ എന്നിവർക്ക് മിശ്കാത്ത്‌ സുന്നിസെന്റർ സ്പോൺസർ ചെയ്ത ഉപഹാരങ്ങൾ നൽകി. ആർ എസ്‌ സി ദമാമിന്‌ ഐ സി എഫ്‌ സെൻട്രൽ കമ്മിറ്റി നൽകുന്ന ആനുമോദന ഷീൽഡും വേദിയിൽ കൈമാറി.

ആർ എസ് സി ദമാം സെൻട്രൽ ചെയർമാൻ ഫൈസൽ അഹ്‌സനി അധ്യക്ഷത വഹിച്ചു. നാഷനൽ ചെയർമാൻ ശഫീഖ്‌ ജൗഹരി ഉദ്ഘാടനം ചെയ്തു. ഗൾഫ്‌ കൗൺസിൽ മുൻ കൺവീനർ അബ്ദുൽ ബാരി നദ്‌വി, ഗൾഫ്‌ കൗൺസിൽ രിസാല കൺവീനർ സിറാജ് മാട്ടിൽ അനുമോദന പ്രഭാഷണം നടത്തി. ഐ സി ഫ് ദമാം സെൻട്രൽ പ്രസിഡന്റ്‌ സമദ് മുസ്‌ലിയാർ ആശംസ പ്രസംഗം നടത്തി.

ആർ എസ് സി ദമാം സെൻട്രൽ കൺവീനർ നിസാർ പൊന്നാനി സ്വാഗതവും കലാലയം കൺവീനർ നവാസ് അരിമ്പ്ര നന്ദിയും പറഞ്ഞു.

Post a Comment

0 Comments