NEWS UPDATE

6/recent/ticker-posts

വിവോയുടെ പുതിയ ഹാന്‍ഡ്സെറ്റ്; അപെക്സ് 2020 സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി

മുന്‍നിര സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനിയായ വിവോയുടെ പുതിയ ഹാന്‍ഡ്സെറ്റ് അവതരിപ്പിച്ചു.  ബയ്ജിങ്ങില്‍ മൂന്നാം തലമുറയിലെ അപെക്സ് കണ്‍സെപ്റ്റ് സ്മാര്‍ട് ഫോണായ അപെക്സ് 2020 ആണ് ഔദ്യോഗികമായി പുറത്തിറക്കിയത്.[www.malabarflash.com]

12 ജിബി റാമും 256 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 865 പ്രോസസറാണ് ഫോണിന്റെ കരുത്ത്. 6.45 ഇഞ്ച് ഫുള്‍വ്യൂ ഡിസ്പ്ലേയാണ് അപെക്സ് 2020 ന്റെ സവിശേഷത. ഫോണിന്റെ അരികുകള്‍ ഇരുവശത്തും 120 ഡിഗ്രി കോണില്‍ വളഞ്ഞിരിക്കുന്നു.

ഡിസ്പ്ലേയില്‍ തന്നെ 16 എംപി സെല്‍ഫി ക്യാമറയും പിന്നില്‍ 48 എംപി + 16 എംപി ഡ്യുവല്‍ ക്യാമറയും സ്മാര്‍ട് ഫോണില്‍ ഉണ്ട്. മുന്‍ ക്യാമറയില്‍ 4-ഇന്‍ -1 സൂപ്പര്‍ പിക്സല്‍ ഫോട്ടോസെന്‍സിറ്റീവ് ചിപ്പ് ഉണ്ട്. 20 മിനിറ്റിനുള്ളില്‍ റീചാര്‍ജ് ചെയ്യാനാകുന്ന 2000 എംഎഎച്ച് ബാറ്ററി വാഗ്ദാനെ ചെയ്യുന്നു.

Post a Comment

0 Comments