NEWS UPDATE

6/recent/ticker-posts

വാറന്റ് പ്രതി പോലിസുകാരനെ കുത്തി പരിക്കേല്‍പ്പിച്ചു

പെരിന്തല്‍മണ്ണ: വാറന്റ് കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ എത്തിയ പോലിസുകാരനെ കുത്തി പരിക്കേല്‍പ്പിച്ചു. പെരിന്തല്‍ മണ്ണ പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ പ്രമോദിനെയാണ് അരക്ക് പറമ്പില്‍ വെച്ച് പ്രതി കുത്തി പരിക്കേല്‍പ്പിച്ചത്.[www.malabarflash.com]

പ്രമോദിനെ പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. കോണ്‍സ്റ്റബിളിനെ ഉപദ്രവിച്ച നിസാമുദ്ദീനെ പ്രതി ചേര്‍ത്ത് പെരിന്തല്‍മണ്ണ പോലിസ് കേസെടുത്തു.

Post a Comment

0 Comments