ജനീവ: കോവിഡ്-19 ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന(ഡബ്ല്യൂഎച്ച്ഒ) പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനാ മേധാവി ഡോ ടെഡ്രോസ് അദാനോം ഗെബ്രയേസസാണ് പ്രഖ്യാപനം നടത്തിയത്. നൂറിലധികം രാജ്യങ്ങളിൽ രോഗം പടർന്നു പിടിച്ച സാഹചര്യത്തിലാണ് പ്രഖ്യാപനം.[www.malabarflash.com]
വൈറസിനെതിരായ വിവിധ രാജ്യങ്ങളുടെ ചെറുത്ത് നില്പ്പില് ഒരു തരത്തിലുമുള്ള കുറവ് വരരുതെന്ന നിര്‍ദേശത്തോടെയാണ് പ്രഖ്യാപനം. അത്യന്തം ആശങ്കാജനകമായ സാഹചര്യമാണ്. ചൈനയ്ക്കു പുറത്ത് രോഗവ്യാപനം അതിവേഗമാണ്. രണ്ടാഴ്ചക്കിടെ രോഗികളുടെ എണ്ണത്തിൽ 13 മടങ്ങ് വർധനവുണ്ടായെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
110 രാജ്യങ്ങളിലായി 118,000ലേറെ പേർക്കാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്. രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയ്ക്കു പുറത്ത് ഏറ്റവും കൂടുതൽ മരണം ഇപ്പോൾ ഇറ്റലിയിലാണ്. അറുനൂറിലേറെ പേരാണ് ഇറ്റലിയിൽ കോവിഡ്-19 വൈറസ് ബാധയെ തുടർന്നു മരിച്ചത്.
ഇറ്റലിയിൽ നിന്നുള്ള 24 പേരിലൂടെയാണ് 14 രാജ്യങ്ങളിലേക്ക് കൊറോണ വൈറസ് എത്തിയത്. ഇറാനിൽ നിന്ന് യാത്ര പുറപ്പെട്ട 97 പേരാണ് 11 രാജ്യങ്ങളിൽ വൈറസ് പടരാൻ കാരണമായത്.

0 Comments