തിരുവനന്തപുരം: വെഞ്ഞാറമൂട് പുല്ലമ്പാറയില്‍ യുവതിയെ കൊന്ന് കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. വാരിക്കുന്ന് സ്വദേശിനി സിനിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവായ കുട്ടനാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒളിവില്‍പോയ ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചു.[www.malabarflash.com]
കുട്ടന്‍ സിനിയെ മര്‍ദിക്കുന്നതും കുഴി മണ്ണിട്ട് മൂടുന്നതും കണ്ടതായി ഇവരുടെ മക്കള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. അമ്മയെ മര്‍ദിച്ചെന്നും വടി കൊണ്ട് പൊതിരെ തല്ലിയെന്നുമാണ് ഇളയ മകന്റെ മൊഴി.
കുട്ടന്‍ സിനിയെ മര്‍ദിക്കുന്നതും കുഴി മണ്ണിട്ട് മൂടുന്നതും കണ്ടതായി ഇവരുടെ മക്കള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. അമ്മയെ മര്‍ദിച്ചെന്നും വടി കൊണ്ട് പൊതിരെ തല്ലിയെന്നുമാണ് ഇളയ മകന്റെ മൊഴി.
ജോലിക്ക് പോകേണ്ടെന്ന് പറഞ്ഞ് അമ്മയുടെ മുടി മുറിച്ചു. ബഹളം കേട്ടെത്തിയ തന്നോട് പുറത്തുപോകാന്‍ പറഞ്ഞു. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അമ്മയെ കണ്ടില്ല. സമീപത്തെ മറ്റൊരു വീട്ടില്‍പോയെന്നാണ് പറഞ്ഞത്. എന്നാല്‍ അവിടെ അന്വേഷിച്ചപ്പോളും അമ്മയെ കണ്ടില്ലെന്നും തുടര്‍ന്ന് അമ്മയുടെ സഹോദരനെ വിവരമറിയിച്ചെന്നും മകന്‍ പറഞ്ഞു. ഇതിനിടെയാണ് അച്ഛന്‍ കുഴി മണ്ണിട്ട് മൂടുന്നത് കണ്ടതെന്നും മകന്‍ മൊഴി നല്‍കി.
സിനിയുടെ സഹോദരന്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് യുവതിയെ കൊലപ്പെടുത്തി കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. കക്കൂസ് ടാങ്ക് നിര്‍മിക്കാനായി എടുത്ത കുഴിയിലായിരുന്നു യുവതിയുടെ മൃതദേഹം.
കുട്ടന്‍-സിനി ദമ്പതിമാര്‍ക്കിടയില്‍ കുറേക്കാലമായി പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായാണ് വിവരം. ഇതുതന്നെയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും കരുതുന്നു.

0 Comments