കോഴിക്കോട്: മുസ്ലിം ലീഗ് ഓഫിസിൽ മധ്യസ്ഥ ചർച്ചക്കിടെ ലീഗ് പ്രവർത്തകൻ എടച്ചേരിക്കണ്ടി അൻസാർ (28) കുത്തേറ്റ് മരിച്ചു. സംഭവത്തിൽ ലീഗ് പ്രവർത്തകൻ തന്നെയായ തൊട്ടിൽപ്പാലം ബെൽമൗണ്ട് സ്വദേശി അഹമ്മദ് ഹാജിയെ പോലീസ് കസ്റ്റഡിയിലെടുത്തു.[www.malabarflash.com]
ഇരുവരും തമ്മിൽ നേരത്തെയുള്ള തർക്കത്തെ കുറിച്ച് തിങ്കളാഴ്ച രാത്രി 10 മണിയോടെ മുസ്ലിം ലീഗ് തൊട്ടിൽപ്പാലം ഓഫിസിൽ ഒത്തുതീർപ്പ് ചർച്ച നടന്നിരുന്നു. ഇതുകഴിഞ്ഞ് പുറത്തിറങ്ങവെ അഹമ്മദ് ഹാജി അരയിലൊളിപ്പിച്ചിരുന്ന കത്തിയെടുത്ത് അൻസാറിനെ കുത്തുകയായിരുന്നു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യൂത്ത് ലീഗ് കാവിലുമ്പാറ പഞ്ചായത്ത് പ്രസിഡൻറ് ശിഹാബ് ഉണിയിരത്തിനും മറ്റൊരു ലീഗ് പ്രവർത്തകനും പരിക്കേറ്റു.
അൻസാർ സമൂഹമാധ്യമങ്ങളിലൂടെ അഹമ്മദിനെതിരെ അപവാദ പ്രചരണം നടത്തിയിരുന്നുവെന്നാണ് ലീഗ് നേതാക്കൾ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
പ്രവർത്തകർ തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ലീഗ് പ്രാദേശിക നേതൃത്വം ഇടപെട്ടാണ് മധ്യസ്ഥ ചർച്ചയ്ക്കായി ഇരുവരെയും വിളിപ്പിച്ചത്. കുത്തേറ്റ അൻസാറിനെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ചയോടെ മരണപ്പെട്ടു.

0 Comments