NEWS UPDATE

6/recent/ticker-posts

മാതാവുമായി സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: മാതാവുമായി സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പെരുമ്പള വാര്‍തോട് സ്വദേശി രവീന്ദ്രബാബു (24) ആണ് മരിച്ചത്.[www.malabarflash.com]

ശനിയാഴ്ച രാവിലെ ബന്ധുവിന്റെ വിവാഹ നിശ്ചയത്തിന് പങ്കെടുക്കാനായി മാതാവുമായി സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു സംഭവം.

മുന്നാട് എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് കുറ്റിക്കോല്‍ ക്ലിനിക്കില്‍ കൊണ്ടുപോയി. തുടര്‍ന്ന് അവിടെ നിന്ന് ബേഡകത്ത് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഉച്ചയ്ക്ക് 12. 30 മണിയോടെയാണ് മരണം.

പിതാവ്: ചന്ദ്രന്‍. മാതാവ്: സുജാത. എകസഹോദരി: ദൃശ്യ.

Post a Comment

0 Comments