NEWS UPDATE

6/recent/ticker-posts

വിദേശത്തുനിന്നെത്തിയ യുവാവ് വീട്ടില്‍ നിന്നും മുങ്ങി; നിയമനടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍

കോഴിക്കോട്: കെറോണ ബാധിതമേഖലയില്‍ നിന്ന് വന്ന യുവാവ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ലംഘിച്ച് പുറത്തുപോയതിനെതിരേ നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട്‌ ജില്ലാ കലക്ടര്‍ സാംബശിവറാവു. [www.malabarflash.com]

വിദേശത്തു നിന്ന് വന്ന യുവാവാണ് സര്‍ക്കാറിന്റെ നിര്‍ദേശം മറികടന്ന് പുറത്തിറങ്ങിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് വീണ്ടും പരിശോധനക്ക് വിധേയനാക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി.

കോഴിേക്കാട് നഗരത്തിലാണ് സംഭവം. ഇത്തരം സംഭവങ്ങളെ കര്‍ശനമായി നേരിടുമെന്ന് കലക്ടര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ജാഗ്രതാനിര്‍ദേശങ്ങളെ നിസാരമായി കാണരുത്. താന്‍ യുവാവാണ് ജോലിക്ക് പോകണ്ടെ എന്നെല്ലാം പറഞ്ഞാണ് യുവാവ് വീട്ടില്‍ കഴിയാതെ പുറത്തിറങ്ങിയത്.

ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടിട്ടില്ല. എന്നാല്‍, പോലും കൊറോണബാധിത മേഖലയില്‍ നിന്ന് വന്നയാള്‍ എന്ന നിലയില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥനാണ്. 

ജില്ലയില്‍ ഓഡിറ്റോറിയങ്ങള്‍ പൊതു പരിപാടികള്‍ക്കും വിവാഹങ്ങള്‍ക്കും അനുവദിക്കുന്നതിന് നിരോധനം ഏര്‍പെടുത്തുമെന്നും ഇതു സംബന്ധിച്ച് ഉടന്‍ ഉത്തരവിറക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഉത്സവാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പെടുത്തുമെന്നും കലക്ടര്‍ പറഞ്ഞു.

Post a Comment

0 Comments