കോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അരൂര്‍ താഴെചാലില്‍ സത്യന്റെ മകന്‍ വിഷ്ണുപ്രസാദി(21)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കാണ്ടത്.[www.malabarflash.com]
വീട്ടിലേക്കുള്ള നടവഴിയില്‍ ബൈക്ക് മറിഞ്ഞുവീണ നിലയില്‍ കണ്ടതിനെ തുടര്‍ന്ന് അയല്‍വാസികള്‍ വീട്ടിലെത്തി വിളിച്ചുനോക്കിയെങ്കിലും മറുപടിയില്ലായിരുന്നു. വിഷ്ണുവിന്റെ ചെരിപ്പുകള്‍ വീടിന്റെ മറ്റൊരുഭാഗത്ത് കണ്ടതും സംശയം വര്‍ധിപ്പിച്ചു.
മാതാപിതാക്കള്‍ ഒരു ബന്ധുവിന്റെ കല്യാണത്തിന് പോയതിനാല്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഉള്ളില്‍ നിന്ന് ആളനക്കമില്ലാത്തതിനെത്തുടര്‍ന്ന് അയല്‍വാസികളില്‍ ചിലര്‍ വാതില്‍ ബലമായി തുറന്ന് വീടിനുള്ളില്‍ പ്രവേശിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങിയനിലയില്‍ കാണുന്നത്. ഉടനെ വടകര ഗവ.ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ശരീരത്തില്‍ മുറിവ് കണ്ടതിനെത്തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിലേക്ക് മാറ്റി. ബൈക്കിന്റെ പെട്രോള്‍ ടാങ്കിന് മുകളിലും തൂങ്ങിയ മുറിയിലും രക്തമുണ്ട്. നാദാപുരം പോലീസ് വീട്ടിലെത്തി തെളിവെടുത്തു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ. അമ്മ: ശ്യാമള. സഹോദരി: അപ്സര.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ. അമ്മ: ശ്യാമള. സഹോദരി: അപ്സര.
0 Comments