കാസറകോട്: കേരള സംസ്ഥാന യുവജന ക്ഷേമ ബോഡ് കാസർഗോഡ് ജില്ലാ യുവജന കേന്ദ്രം കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനത്തിനായി ജില്ലയിലെ 38 പഞ്ചായത്തുകളിലും 3 മുനിസിപ്പാലിറ്റികളിലുമായി 5000 സന്നദ്ധ സേന വളണ്ടീയർമാരെ വിന്യസിക്കുമെന്നു യുവജനക്ഷേമ ബോർഡ് ജില്ലാ യൂത്ത് കോഡിനേറ്റർ എ വി ശിവപ്രസാദ് പറഞ്ഞു.[www.malabarflash.com]
മൂന്നാർ, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും പരിശീലനം ലഭിച്ച കേരള വളന്ററി യൂത്ത് ആക്ഷൻ ഫോഴ്സ് അംഗങ്ങളും ജില്ലയിലെ പഞ്ചായത്ത് കോഡിനേറ്റർമാരും ഓരോ പഞ്ചായത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാരും ഉൾപ്പെട്ട അയ്യായിരം പേരടങ്ങുന്ന യുവജന സേനയാണ് സന്നദ്ധ സേവന പ്രവർത്തനങ്ങൾക്കായി രംഗത്തിറങ്ങുക.
അവശ്യ സാധനങ്ങൾ, ഭക്ഷ്യ ഉത്പന്നങ്ങൾ, മരുന്നുകൾ തുടങ്ങിയവ വീടുകളിയിൽ എത്തിക്കുവാനും ഐസൊലേഷൻ വാർഡിലേക്കുള്ള സഹായത്തിനും ഹോം ക്വാറന്റയിനിൽ കഴിയുന്നവരെ പരിചരിക്കാനും വളണ്ടിയർ സേവനം ലഭ്യമാകും.
ജില്ലയിലെ മുഴുവൻ യുവജനങ്ങളും ക്ലബ്ബ് പ്രവർത്തകരും പ്രാതിനിധ്യം ഉറപ്പ് വരുത്തണം. യുവജന സേനയെ ഓരോ വാർഡ് തലത്തിൽ ആയിരിക്കും നിയോഗിക്കുക. ആരോഗ്യ പ്രവർത്തകരുടെയും സർക്കാരിൻ്റെയും നിർദ്ദേശങ്ങൾക്കനുസരിച്ച് ചിട്ടയോടെയായിരിക്കും സേനയുടെ പ്രവർത്തനമെന്ന് ജില്ലാ യുവജന കേന്ദ്രം അറിയിച്ചു.
0 Comments