NEWS UPDATE

6/recent/ticker-posts

അമ്മാവന്റെ മകളായ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 19-കാരന്‍ അറസ്റ്റില്‍

നോയിഡ: എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ 19 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശിയും നോയിഡ സലര്‍പുരില്‍ താമസക്കാരനുമായ ജീത്തു എന്ന യുവാവിനെയാണ് നോയിഡ പോലീസ് ഞായറാഴ്ച പിടികൂടിയത്.[www.malabarflash.com]
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതൃസഹോദരിയുടെ മകനാണ് പ്രതിയെന്ന് നോയിഡ പോലീസ് പറഞ്ഞു.

പീഡനത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി പിജിഐ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബവും പ്രതിയും തൊട്ടടുത്ത വീടുകളിലാണ് താമസിച്ചിരുന്നതെന്നും ഇതിനിടെയാണ് ക്രൂരമായ പീഡനം നടത്തിയതെന്നും നോയിഡ പോലീസ് അറിയിച്ചു. 

കൊലപാതക കുറ്റത്തിന് പുറമെ ബലാത്സംഗത്തിനും പോക്‌സോ നിയമപ്രകാരവും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.

Post a Comment

0 Comments