വലിയ യാത്രാക്കൂലി വാങ്ങി കടത്തുന്നതിനിടയിൽ പോലീസ് പിടിയിലായതോടെ ഇവർ നിരീക്ഷണത്തിലുമായി. പിടികൂടിയ ആംബുലൻസ് ഫയർഫോഴ്സ് അണുവിമുക്തമാക്കിയതായി പോലീസ് പറഞ്ഞു.
എറണാകുളത്തുനിന്ന് കാസർകോട്ടേക്ക് ആംബുലൻസിൽ യാത്ര ചെയ്യവെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാദാപുരം എ.എസ്.പി അങ്കിത് അശോക്, ചേവായൂർ സി.ഐ ടി.പി. ശ്രീജിത്ത്, എലത്തൂർ എസ്.ഐ കെ. രാജീവൻ എന്നിവരാണ് സംഘത്തെ പിടികൂടിയത്.
എറണാകുളത്തും വിവിധ ഹോട്ടലുകളിലും ജോലി ചെയ്തിരുന്നവരാണ് ഇവർ. എറണാകുളത്തുനിന്ന് അഞ്ചു പേരും ഫറോക്കിൽനിന്ന് രണ്ടു പേരുമായിരുന്നു ആംബുലൻസിൽ കയറിയത്. ഫറോക്കിൽനിന്ന് യാത്രക്കാർ കയറുന്ന വിവരം നാട്ടുകാർ പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചതിനെതുടർന്ന് പോലീസ് ചെക്ക്പോസ്റ്റിൽ വെച്ച് പിടികൂടുകയായിരുന്നു.
കാസർകോട്ടെ വിവിധ ഭാഗങ്ങളിലുള്ളവരാണ് നിരീക്ഷണത്തിലാക്കിയവർ. ഇവർക്കുപുറമെ ഡ്രൈവറും സഹായിയും ആംബുലൻസിൽ ഉണ്ടായിരുന്നു. യാത്രക്കാരെ കയറ്റുന്നതിന് സീറ്റ് സൗകര്യങ്ങൾ മാറ്റിയൊരുക്കിയിരുന്നു. പോലീസിന്റെ ശ്രദ്ധ പതിയാതിരിക്കാൻ ഇരുവശങ്ങളിലും കർട്ടനും സ്ഥാപിച്ചിരുന്നു.

ഉടമ മനുവിനെതിരെ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളും മോട്ടോർ വാഹന നിയമവും അനുസരിച്ചാണ് എലത്തൂർ പോലീസ് കേസെടുത്തത്. ഇദ്ദേഹത്തിന് 16 ആംബുലൻസുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു.
ആംബുലൻസിൽ ഉണ്ടായിരുന്ന തൃശൂർ വെമ്പല്ലൂർ സ്വദേശി അശ്വിൻ, പട്ടാമ്പി ചാത്തനൂർ സ്വദേശി ഫാരിസ് എന്നിവർക്കെതിരെ കേസെടുത്ത് ജാമ്യത്തിൽ വിട്ടു. യാത്രക്കാരെ പിടികൂടിയ ആംബുലൻസിൽതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് സ്രവ പരിശോധനക്കുശേഷം അശോകപുരത്തെ ലക്ഷദ്വീപ് ഹോസ്റ്റലിൽ നിരീക്ഷണത്തിലാക്കി.

0 Comments