മലപ്പുറം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടെ മലപ്പുറം കൂട്ടിലങ്ങാടിയിൽ സംഘം ചേർന്ന് പാചകം ചെയ്ത യുവാക്കൾ പോലീസിന്റെ പിടിയിലായി. പൊലീസിനെ വെല്ലുവിളിച്ച് വാട്ട്സപ്പ് ഗ്രൂപ്പിൽ പാചകം ചെയ്യുന്നതിന്റെ ഫോട്ടോ പോസ്റ്റ് ചെയ്യുകയും ശബ്ദ സന്ദേശമയക്കുകയും ചെയ്തതോടെയാണ് പ്രതികളെ പിടികൂടിയത്.[www.malabarflash.com]
കഴിഞ്ഞ ദിവസം രാത്രിയാണ് മലപ്പുറം കൂട്ടിലങ്ങാടി കടുങ്ങൂത്തെ ചെറുപ്പക്കാർ തോട് വരമ്പത്ത് ഒത്തുകൂടിയത്. കോഴി ചുടലും ഭക്ഷണം പാകം ചെയ്യലുമൊക്കെയായി സംഭവം ജോറായപ്പോൾ ആവേശം പരിധിവിട്ടു. ലോക്ക് ഡൗൺ ലംഘിച്ച് ഒത്തുകൂടിയ യുവാക്കൾ പോലീസിനെ വെല്ലുവിളിക്കുകയായിരുന്നു. കേസടുക്കാൻ വെല്ലുവിളിച്ച് കൊണ്ടുള്ള ശബ്ദ സന്ദേശങ്ങൾ ഗ്രൂപ്പുകളിൽ പങ്കു വെക്കുകയും ചെയ്തു.
അതിരു വിട്ട ആവേശം യുവാക്കളെ കെണിയിലാക്കി. അകത്താക്കിയ ചിക്കൻ ഫ്രൈ ദഹിച്ച് തീരും മുൻപേ പോലീസിന്റെ പിടി വീണു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന് സംഘം ചേർന്ന 7 പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ മൊബൈൽ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തു.

0 Comments