കാഞ്ഞങ്ങാട്: മൂന്ന് ദിവസത്തെ പരിശ്രമഫലം കര്‍ണാടക ഉഡുപ്പിയില്‍ നിന്ന് ആയുര്‍വേദമരുന്ന് തൃശൂര്‍ ഫയര്‍ഫോഴ്സ് ഓഫീസര്‍ക്ക് എത്തിച്ച് നല്‍കി ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം.[www.malabarflash.com]
കര്‍ണാടക ഉഡുപ്പിയില്‍ നിന്ന് പലരുടെയും സഹായത്തോടെ കൈമാറി മഞ്ചേശ്വരം പോലീസിന്റെ കയ്യില്‍ എത്തി. അവിടെനിന്ന് ട്രാഫിക് പോലീസ് കാസര്‍കോട്ടേക്കും അവിടെ നിന്ന് മറ്റൊരു ട്രാഫിക് പോലീസ് യൂണിറ്റ് വഴി കാഞ്ഞങ്ങാട്ടേക്കും എത്തി.
കാഞ്ഞങ്ങാട് സൗത്തില്‍ വെച്ച് ഹൈവേ പോലീസ് എസ് ഐ ഭാസ്‌കരനില്‍ നിന്ന് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന പ്രസിഡണ്ട് കൂടിയായ സി കെ നാസര്‍ കൈപ്പറ്റി. തൃശൂര്‍ ഫയര്‍ഫോഴ്സില്‍ ജോലി ചെയ്യുന്ന ഷാജു എന്ന ഉദ്യോഗസ്ഥനാണ് ഈ മരുന്ന്.
കാഞ്ഞങ്ങാട് സൗത്തില്‍ വെച്ച് ഹൈവേ പോലീസ് എസ് ഐ ഭാസ്‌കരനില്‍ നിന്ന് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന പ്രസിഡണ്ട് കൂടിയായ സി കെ നാസര്‍ കൈപ്പറ്റി. തൃശൂര്‍ ഫയര്‍ഫോഴ്സില്‍ ജോലി ചെയ്യുന്ന ഷാജു എന്ന ഉദ്യോഗസ്ഥനാണ് ഈ മരുന്ന്.
ശനിയാഴ്ച രാവിലെ ഇത് തൃശ്ശൂരില്‍ എത്തിക്കാന്‍ കാഞ്ഞങ്ങാട് ഫയര്‍ഫോഴ്സ് സ്റ്റേഷന്‍ ഓഫീസര്‍ കെ വി പ്രഭാകരനെ ഏല്‍പിച്ചു. കേരളത്തില്‍ രോഗികള്‍ക്ക് അവശ്യമരുന്ന് എത്തിക്കുന്ന ഫയര്‍ഫോഴ്സിന് മറ്റ് സംസ്ഥാനത്ത് നിന്ന് പാര്‍സല്‍ എത്തിക്കാന്‍ നിലവില്‍ സംവിധാനം ഇല്ല. സിപിടി സംസ്ഥാന സെക്രട്ടറി വിനോദാണ് ഇത് കോഡിനേറ്റ് ചെയ്തത്.
ഇതുമായി സഹകരിച്ച ജോമോന്‍ ജോസ് (യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി), ഹര്‍ഷാദ് വോര്‍ക്കാടി (കാസര്‍കോട് ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍), ഗിരികൃഷ്ണന്‍ കൂടാല (സെക്രട്ടറി പൊയിനാച്ചി ഫാര്‍മേഴ്സ് വെല്‍ഫെയര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി) എന്നിവര്‍ക്കും ഇതുമായി സഹകരിച്ച മറ്റ് പോലീസ് ട്രാഫിക് ഉദ്യോഗസ്ഥര്‍ക്കും സിപിടി നന്ദി അറിയിച്ചു.
0 Comments