NEWS UPDATE

6/recent/ticker-posts

കൊറോണരോഗിയെന്നറിയാതെ ചികിത്സ; ഡൽഹി ആശുപത്രിയിൽ ഗുരുതര വീഴ്ച, നാല് പേർക്ക് രോഗം പകർന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്വകാര്യ ആശുപത്രിയില്‍ ഗുരുതര വീഴ്ച. കൊറോണരോഗിയെന്ന് അറിയാതെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയില്‍ നിന്ന് നാലുപേര്‍ക്ക് രോഗം പിടിപെട്ടു.  ആശുപത്രിയിലെ 108 ജീവനക്കാർ നിരീക്ഷണത്തില്‍.[www.malabarflash.com]

പഞ്ചാബി ബാഗിലെ സ്വകാര്യ ആശുപത്രിയിലാണ് വലിയ വീഴ്ച ഉണ്ടായത്. കഴിഞ്ഞയാഴ്ച ഈ ആശുപത്രിയില്‍ വൃക്കരോഗിയെ പ്രവേശിപ്പിച്ചിരുന്നു. ഇവരെ പിന്നീട് ഗംഗാറാം ആശുപത്രിയിലേക്ക്‌ മാറ്റുകയും അവിടെ നടത്തിയ പരിശോധനയിൽ കൊറോണയുണ്ടെന്ന കാര്യം സ്ഥിരീകരിക്കുകയുമായിരുന്നു.

അപ്പോഴേക്കും രോഗി മുമ്പ് കിടന്ന ആശുപത്രിയിലെ വെന്റിലേറ്റര്‍ വൃത്തിയാക്കാതെ മറ്റൊരു രോഗിക്ക് ഉപയോഗിക്കുന്ന സാഹചര്യവുമുണ്ടായി. ഇത്തരത്തില്‍ ഗുരുതര വീഴ്ചയാണ് ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്.

ഡോക്ടറുള്‍പ്പെടെ നാല് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മറ്റ് രോഗികള്‍ക്കും കൊറോണ ബാധയുണ്ടായെന്ന സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

കൊറോണ രോഗിയാണെന്ന്‌ ആദ്യം തിരിച്ചറിയാതെയാണ് ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍മാരും രോഗിയെ ആദ്യഘട്ടത്തില്‍ ചികിത്സിച്ചത്. അതിനാല്‍ തന്നെ സുരക്ഷാ മുന്‍കരുതലുകളും എടുത്തിരുന്നില്ല. ഇതിനാല്‍ 108 ഓളം ആശുപത്രി ജീവനക്കാര്‍ നിലവില്‍ നിരീക്ഷണത്തിലാണ്. 12 മലയാളികള്‍ അടക്കം 27 പേര്‍ ആശുപത്രി ഐസൊലേഷനില്‍ നിരീക്ഷണത്തിലാണ്.

Post a Comment

0 Comments