ഉദുമ: മൂന്ന് മാസം മുൻപ് വാഹനാ പകടത്തിൽ പരിക്കേററ് ചികിത്സയിലായിരുന്ന മത്സ്യതൊഴിലാളി മരിച്ചു. തൃക്കണ്ണാട് മലാംകുന്ന് ശിവഗംഗയിലെ രമേശൻ (60) ആണ് മരിച്ചത്.[www.malabarflash.com]
കഴിഞ്ഞ ഡിസoബർ 20 നായിരുന്ന അപകടo നടന്നത്. രമേശനും സുഹൃത്ത് മുകുന്ദനും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ തൃക്കണ്ണാട് പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ച ശേഷം മലാം കുന്നിലേക്ക് പോകുമ്പോൾ കാസർകോട് ഭാഗത്തു നിന്നും വന്ന കാർ ഇടിക്കുകയായിരുന്നു. ഒപ്പം പരിക്കേറ്റ മുകുന്ദൻ വടി കുത്തി നടക്കുന്ന അവസ്ഥയിലാണിപ്പോള്‍. അന്നു മുതൽ മംഗ്ലൂരുവിൽ ചികിത്സയിലായിരുന്ന രമേശനെ കഴിഞ്ഞ ദിവസമാണ് വീട്ടിലേക്കയച്ചത്.
പരേതരായ സ്വാമിക്കുട്ടിയുടേയും, ജാനകിയുടേയും മകനാണ്.
ഭാര്യ: ഷീല. മക്കൾ: സോനു (ദുബൈ), സനൽ, ശ്രീനു.
മരുമകൾ: ശ്രുതി. (കോട്ടിക്കുളം)
സഹോദരങ്ങൾ: രാജശേഖരൻ, (കണ്ണൂർ) വാരിജ (കോട്ടിക്കുളം)
ഭാര്യ: ഷീല. മക്കൾ: സോനു (ദുബൈ), സനൽ, ശ്രീനു.
മരുമകൾ: ശ്രുതി. (കോട്ടിക്കുളം)
സഹോദരങ്ങൾ: രാജശേഖരൻ, (കണ്ണൂർ) വാരിജ (കോട്ടിക്കുളം)
0 Comments