തലശേരി: കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോവുകയായിരുന്ന ആംബുലന്‍സില്‍ ചരക്കുലോറി ഇടിച്ച് രോഗി മരിച്ചു. പാനൂരിനടുത്ത മൊകേരി ഈസ്റ്റ് വള്ള്യായിയിലെ യശോദ (65) ആണ് മരിച്ചത്.[www.malabarflash.com]
ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേരെ ഗുരുതര പരിക്കുകളോടെ തലശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂരില്‍ നിന്ന് രോഗിയുമായി കോഴിക്കോടേക്ക് പോവുകയായിരുന്ന ആംബുലന്‍സാണ് ചൊവ്വാഴ്ച രാവിലെ ഏഴോടെ തലശേരി കൊടുവള്ളിക്കടുത്ത് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ ഉടന്‍ തൊട്ടടുത്ത തൊട്ടടുത്ത തലശേരി കോ?-ഓപ്പറേറ്റീവ് ആശുപത്രിയിലെത്തിച്ചെങ്കിലും യശോദ മരിച്ചു.
ഈസ്റ്റ് വള്ള്യായിയിലെ മുതിരകലായി ബാബുരാജിന്റെ ഭാര്യയാണ് മരിച്ച യശോദ. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. തലശേരി കോ-ഓപ്പറേറ്റീവില്‍ നിന്ന് ഞായറാഴ്ചയാണ് ഇവരെ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്കും പിന്നീട് കണ്ണൂര്‍ എകെജിയിലേക്കും മാറ്റിയത്. നില ഗുരുതരമായതിനാല്‍ കോഴിക്കോട്ടേക്ക് കൊണ്ടു പോവുകയായിരുന്നു. മക്കള്‍: വിക്രമന്‍, വിജില, വിജേഷ്. മരുമക്കള്‍: ചന്ദ്രന്‍, സീമ, നിമിഷ. സഹോദരങ്ങള്‍: ശാന്ത, രാഘവന്‍, ശാരദ, കമല, ലീല, ശ്രീധരന്‍, ശൈലജ, വത്സല, കനക, പരേതയായ സരോജിനി.

0 Comments