തൃശൂർ: മനുഷ്യാവകാശ കമ്മിഷനെന്ന വ്യാജേന കടകളില്‍ തട്ടിപ്പ് നടത്തുന്നതിനിടെ ദമ്പതിമാര്‍ അറസ്റ്റില്‍. ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ എന്ന സ്റ്റിക്കര്‍ മുന്‍ഭാഗത്തും പിറകിലും പതിപ്പിച്ച വാഹനവും പിടിച്ചെടുത്തു.[www.malabarflash.com]
പട്ടാമ്പി തൃത്താല ഞാങ്ങാട്ടിരി പുത്തന്‍പീടികയില്‍ അമ്മാനത്ത് മുസ്തഫ (48), ചേലക്കോട് കുളങ്ങരമഠത്തില്‍ നസീമ (37) എന്നിവരാണ് അറസ്റ്റിലായത്.
പഴയന്നൂര്‍ സി.ഐ. പി.സി. ചാക്കോയാണ് ഇവരെ അറസ്റ്റ് ചെയ്തത്. നസീമ രണ്ടാം ഭാര്യയാണെന്നാണ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. കൊറോണയുമായി ബന്ധപ്പെട്ട് വിവിധ പ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനുവേണ്ടിയുള്ള ചാരിറ്റിയുടെ ഭാഗമായാണ് സാധനസാമഗ്രികള്‍ ശേഖരിക്കുന്നതെന്നാണ് ഇവര്‍ കടയുടമയോട് പറഞ്ഞത്.
പഴയന്നൂര്‍ റംല സ്റ്റോഴ്സില്‍നിന്ന് ഉടമ സുനിത് റഹ്‌മാനെ കബളിപ്പിച്ച് രണ്ടു ചാക്ക് അരി, 25 കിലോ മൈദ, 25 കിലോ പഞ്ചസാര എന്നിവ വാങ്ങിയശേഷം പണം നല്‍കാതിരുന്നതും മറ്റ് സര്‍ക്കാര്‍ സംഘടനകള്‍ക്ക് സംഭാവന നല്‍കരുതെന്നും പറഞ്ഞതാണ് സംശയം ജനിപ്പിച്ചത്.
ഇവരുടെ പെരുമാറ്റരീതിയില്‍ സംശയം തോന്നിയതോടെ പോലീസിനെ അറിയിക്കുകയായിരുന്നു. സമാനരീതിയില്‍ കാളിയാ റോഡ്, വരവൂര്‍ പള്ളി കമ്മിറ്റികളില്‍നിന്നും അരി തട്ടിയെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്. പിടിച്ചെടുത്ത വാഹനം കൊടുങ്ങല്ലൂര്‍ സ്വദേശിയുടേതാണെന്നാണ് വിവരം.

ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ എന്ന പേരിലുള്ള സംഘടനയുടെ ആസ്ഥാനം തിരുവനന്തപുരമെന്നാണ് പ്രതിയുടെ വിസിറ്റിങ് കാര്‍ഡിലുള്ളത്. പട്ടാമ്പിയിലുള്ള സെന്‍ട്രല്‍ ഓഫീസ് കേന്ദ്രീകരിച്ച് തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ തട്ടിപ്പ് നടത്തുകയായിരുന്നു ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
0 Comments