മദീന പള്ളിയില്‍ ജമാഹത്ത് മാത്രമല്ല ബാങ്ക് പോലും 'അയ്യാമുല്‍ ഹറാറ' എന്ന ഹിജ്റ വര്‍ഷം 600 ഇല്‍ ഉണ്ടായ ദുഖകരമായ കാലയളവില്‍ നടക്കാത്ത ദിവസം ഉണ്ടായിരുന്നു . ആ സന്ദര്‍ഭത്തില്‍ ബഹു: സയ്യിദുബിനു മുസയ്യിബ് (റ) എന്ന ത്വാബിഹീങ്ങളില്‍ പെട്ട പ്രമുഖ പണ്ഡിതന്‍ ഒറ്റക്ക് മദീന പള്ളിയില്‍ നിസ്‌കാരം നടത്തിയിട്ടുണ്ട് .
ബാങ്കിന്റെ സമയം അറിയാതെ വെപ്രാളം ഉണ്ടായ സമയത്ത് റൗള ശരീഫില്‍ നിന്ന് (നബി (സ)യുടെ സറഫാക്കപെട്ട കബര്‍ ശരീഫില്‍ നിന്ന് ) ബാങ്ക് കേട്ടിരുന്നു . അത് മൂലമാണ് നമസ്‌കാര സമയം മനസിലാക്കാന്‍ പറ്റിയത് .
നമ്മുക്ക് ആസന്നമായ ഈ പ്രതിരോധ സന്ദര്‍ഭം കൊണ്ട് അല്ലാഹു വിശ്വാസിയെ പരീക്ഷിക്കുകയാണ് . ആയതിനാല്‍ ഈ പരിശുദ്ധ റംസാനിൽ പ്രാര്‍ത്ഥന ക്ക് ഉത്തരം കിട്ടുന്ന ഈ പവിത്ര മാസത്തില്‍ സല്‍ഗുണങ്ങള്‍ വര്‍ധിപ്പിക്കുകയും ദുര്‍ഗുണ ങ്ങള്‍ അകറ്റു കയും ചെയ്യേണ്ടതാണ് ...അല്ലാഹു അനുഗ്രഹിക്കട്ടെ ആമീന്‍
സി. എ മുഹമ്മദ് കുഞ്ഞി മുസ്‌ല്യാര്‍
ഖാസി, ഉദുമ പടിഞ്ഞാര്‍, എരോല്‍
ഖാസി, ഉദുമ പടിഞ്ഞാര്‍, എരോല്‍
0 Comments