മലപ്പുറം: കൊറോണക്കെതിരെ നാം സഹിക്കുന്ന ത്യാഗങ്ങൾ പോലെ ഹൃദയങ്ങളിൽനിന്ന് പാപങ്ങളുടെ വൈറസുകളെ അകറ്റാനും റംസാൻ മാസം ഉപയോഗപ്പെടുത്തണമെന്ന് ഹൈദരലി ശിഹാബ് തങ്ങൾ.[www.malabarflash.com]
വിശുദ്ധ റംസാനിലെ പുണ്യമേറിയ രാവുകളും പകലുകളും ആരാധന കൊണ്ട് ധന്യമാക്കണം. കൂട്ടംകൂടിയുള്ള ആചാരശീലങ്ങളിലെ മാറ്റം നമ്മുടെ ആരാധനാ കർമ്മങ്ങളെ ബാധിക്കുന്നില്ല.
വീടുകൾ ആരാധനാലയങ്ങളായി മാറണം. അല്ലാഹു നമ്മുടെ ഹൃദയങ്ങളിലേക്കാണ് നോക്കുന്നത്. അതിനാൽ, ഹൃദയവിശുദ്ധിയുടെ റംസാൻ ഓരോരുത്തരും ഉറപ്പാക്കണമെന്നും ഹൈദരലി തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.
പേരമക്കളോടൊപ്പം നമസ്കരിക്കുന്ന ചിത്രവും ഹൈദരലി തങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

0 Comments