മാത്രമല്ല നമ്മുടെ വീടുകളില്‍ ഖുര്‍ആന്‍ പാരായണം, ദിക്ര്‍, സലാത്തുകള്‍ പരമാവധി വര്‍ദ്ധിപ്പിക്കുകയും പാപമോചനത്തിനായി അങ്ങേയറ്റം റബ്ബിനോട് ദുഅ ചെയ്യുകയും വേണം. അതോടപ്പം മനുഷ്യന്‍ തമ്മിലുള്ള പ്രശ്‌നങ്ങളില്‍ വിട്ടു വീഴ്ച ചെയ്യുകയും ഹഖ് ഇടപാടുകള്‍ പോലെയുള്ള കാര്യങ്ങള്‍ കൊടുത്തു വീടുകയും, മറ്റു ബാധ്യതകള്‍ ഉണ്ടെങ്കില്‍ പൂര്‍ത്തീകരിക്കുകയും വേണം. പരസ്പരം ദുആ കൊണ്ട് വസിയ്യത്ത് ചെയ്യണം.
ഫര്‍ള് നിസ്‌കാരങ്ങള്‍, തറാവീഹ് മുതലായ ആരാധന കര്‍മങ്ങള്‍ അവരവരുടെ വീട്ടിലുള്ള അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി കൊണ്ട് (രോഗ നിരീക്ഷണത്തിലുള്ള വരെ ഒഴിവാക്കി ) ജമാഅത്തായി നിര്‍വഹിക്കാന്‍ ശ്രമിക്കണം .
ദുആക്ക് ഉത്തരം കിട്ടുന്ന മാസമായതിനാല്‍ നമ്മുടെ തെറ്റുകള്‍ പൊറുത്തു കിട്ടാന്‍ വേണ്ടി ദുആ ചെയ്യുന്നതോടപ്പം ആസന്നമായ പകര്‍ച്ചവ്യാധി നമ്മളില്‍ നിന്ന് അകന്ന് പോവാനും നമ്മുടെ പള്ളി, മദ്രസ, ദര്‍സ് മുതലായവ പൂര്‍വ്വാധികം സന്തോഷത്തില്‍ തുടര്‍ന്ന് പോവാനും പ്രത്യേകം ദുആ ചെയ്യുകയും വേണം....
അല്ലാഹു നമ്മുടെ കാര്യങ്ങള്‍ ഖൈറില്‍ ആക്കട്ടെ ആമീന്‍ ...
.
സി എ മുഹമ്മദ് കുഞ്ഞി മുസ്ല്യാര്‍
(ഖാസി ഉദുമ പടിഞ്ഞാര്‍-എരോല്‍ )
.
സി എ മുഹമ്മദ് കുഞ്ഞി മുസ്ല്യാര്‍
(ഖാസി ഉദുമ പടിഞ്ഞാര്‍-എരോല്‍ )
0 Comments