NEWS UPDATE

6/recent/ticker-posts

ലോക്ക്ഡൗണ്‍ ലംഘിച്ചവരെ ചോദ്യം ചെയ്ത നഴ്‌സിനെ ഭീഷണിപ്പെടുത്തിയ ഏഴു പേര്‍ അറസ്റ്റില്‍

ഉദുമ: ലോക്ക്ഡൗണ്‍ ലംഘിച്ച യുവാക്കളെക്കുറിച്ച് പോലീസില്‍ വിവരം കൊടുത്തതിന്റെ വൈരാഗ്യത്തില്‍ നഴ്‌സിന്റെ വീട്ടുവളപ്പില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഏഴു പേരെ ബേക്കല്‍ പോലീസ് അറസ്റ്റു ചെയ്തു.[www.malabarflash.com]

ബേക്കല്‍ തമ്പുരാന്‍ വളപ്പ് സ്വദേശികളായ രാജന്‍ (38) സുമേഷ് , സുഹേഷ്, അഭീഷ്, ഹരി, കൃപേഷ്, എന്നിവരെയാണ് ബേക്കല്‍ എസ്.ഐ. പി.അജിത്ത് കുമാറും സംഘവും അറസ്റ്റു ചെയ്തത്.
കാഞ്ഞങ്ങാട് സ്വകാര്യ ആസ്പത്രിയില്‍ നഴ്‌സായ ബേക്കല്‍ തമ്പുരാന്‍ വളപ്പിലെ മനീഷയുടെ പരാതിയിലാണ് പോലീസ് നടപടി.
ലോക് ഡൗണ്‍ അവഗണിച്ച് യുവാക്കള്‍ സംഘം ചേര്‍ന്ന് ക്രിക്കറ്റ് കളിക്കുന്ന വിവരം കഴിഞ്ഞ ദിവസം യുവതി പോലീസിലറിയിച്ചിരുന്നു. സമ്പര്‍ക്ക ദൂരം പാലിക്കാതെ കൂട്ടംകൂടുന്നത് ശരിയല്ലെന്നും പിരിഞ്ഞു പോകണമെന്നും ഇവര്‍ യുവാക്കളെ ഉപദേശിച്ചിരുന്നു.
ഇതവഗണിച്ച് യുവാക്കള്‍ കളി തുടര്‍ന്നതോടെയാണ് യുവതി ബേക്കല്‍ പോലീസില്‍ വിവരമറിയിച്ചത്. വിവരമറിഞ്ഞെത്തിയ പോലീസിനെകണ്ട് യുവാക്കള്‍ പിരിഞ്ഞു പോയി.
ഇതിന് ശേഷം ഒരു സംഘംയുവാക്കള്‍ മനീഷയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും, സ്‌കൂട്ടര്‍ കടലില്‍ എറിയുമെന്നും പറഞ്ഞതോടെ യുവതി പോലീസിനെ സമീപിക്കുകയയിരുന്നു.

സമ്പര്‍ക്ക ദൂരവും ലോക്ക് ഡൗണ്‍ എന്നിവയുടെ പ്രാധാന്യം യുവാക്കളെബോധ്യപ്പെടുത്താനുള്ള ആദ്യ ദിവസത്തെ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിവരം ശ്രീകുറുംബ ഭഗവതി ക്ഷേത്രം ഭാരവാഹികളെ അറിയിക്കുയുണ്ടായി. അവരെയും യുവാക്കള്‍ അവഗണിച്ചവിവരവും ചേര്‍ത്ത് നവ മാധ്യമങ്ങളിലിട്ട മനീഷയുടെ വീഡിയോയും വൈറലായിരുന്നു.
രാജന്‍ എന്നൊരാള്‍ ആള്‍ക്കൂട്ടത്തില്‍ വെച്ച് തന്നെ മര്‍ദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും, തനിക്കും, തന്റെ കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാല്‍ ഇവരെല്ലാമായിരിക്കും ഉത്തരവാദികളെന്നും യുവതി വീഡീയോ വഴി നാട്ടുകാരെ അറിയിച്ചിരുന്നു.

Post a Comment

0 Comments