കണ്ണൂര്‍: കോവിഡ് -19 സംശയത്തെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ തടവുചാടിയ മോഷണക്കേസ് പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയിലായി. ഉത്തര്‍പ്രദേശിലെ ആമീര്‍പൂര്‍ സ്വദേശി അജയ് ബാബു (21)വാണ് പിടിയിലായത്.[www.malabarflash.com]
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ജയില്‍ചാടിയ അജയ് ബാബുവിനെ രാത്രി 7.15 ഓടെ പോലീസ് പിടികൂടി. കണ്ണപുരം പോലീസ് സ്റ്റേഷന് പരിധിയിലെ താവം പള്ളിക്ക് എതിര്‍വശത്തെ റെയില്‍പാളത്തിലൂടെ നടന്നുപോകുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
റെയില്‍പാളത്തിലൂടെ ഇരുട്ടത്ത് ഒരു യുവാവ് നടന്നുപോകുന്നതു കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. തുടർന്ന് പോലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു.

ഭക്ഷണമെന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ഏറെ അവശനായ അജയ് ബാബുവിന് ഭക്ഷണം വാങ്ങിക്കൊടുത്തശേഷമാണ് കണ്ണപുരം പോലീസ് സ്റ്റേഷനിലെത്തിച്ചത്. പിന്നീട് കണ്ണൂര്‍ ടൗണ്‍ പോലീസിനു കൈമാറിയ ഇയാളെ കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് റിമാന്‍ഡ് ചെയ്തു.
കാസറകോട് നിന്ന് മാര്‍ച്ച് 25 നാണ് അജയ്ബാബുവിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത്. നിരീക്ഷണ വാര്‍ഡില്‍ പാര്‍പ്പിച്ച ഇയാള്‍ വാര്‍ഡിലെ വെന്റിലേഷന് തകര്‍ത്താണ് പുറത്തുകടന്നത്. തുടര്‍ന്ന് ജയിലിനുള്ളില്‍ രണ്ടു കിലോമീറ്ററോളം നടന്ന് വേലിയില്ലാത്ത സ്ഥലം കണ്ടെത്തി തുണി ഉപയോഗിച്ചാണ് പ്രധാന മതിലടക്കം ചാടിക്കടന്നത്. ഇതിനിടെ നാലു വാതിലുകളുടെ പൂട്ടുപൊളിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബ്രിട്ടീഷുകാരുടെ കാലത്തു നിർമിച്ച വാതിലുകളാണ് ഇവ. ഇതോടെയാണ് മതില് ചാടിക്കടന്നത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും സാഹസികമായി ഒരാള്‍ ജയില്‍ ചാടുന്നതെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇയാൾ ജയില്‍ വാതിലടക്കം തകര്‍ക്കാന്‍ ശ്രമിച്ചിട്ടും ഒരു ജീവനക്കാരന്‍പോലും അറിയാതിരുന്നത് വലിയ വീഴ്ചയായാണു കാണുന്നത്. ലോക്ക്ഡൗണ്‍ കാരണം വാഹനങ്ങളില്ലാത്തതും ഹോട്ടലടക്കമുള്ളവ തുറക്കാത്തതും കൈയില്‍ പണമില്ലാത്തതും പ്രതിക്ക് തിരിച്ചടിയായി.
ഒടുവില്‍ റെയില്‍പാളത്തിലൂടെയാണ് പ്രദേശത്തെപ്പറ്റി യാതൊരു ധാരണയുമില്ലാത്ത അജയ്ബാബു കാല്നടയായായി കണ്ണപുരം വരെ എത്തിയത്. കാസറകോട് കനറ ബാങ്കില്‍നിന്നു പണം മോഷണം നടത്തിയ കേസുമായി ബന്ധപ്പെട്ടാണ് അജയ് ബാബു അറസ്റ്റിലായത്.

0 Comments