NEWS UPDATE

6/recent/ticker-posts

യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറിക്ക് വെട്ടേറ്റു

ആലപ്പുഴ: ആലപ്പുഴ ഭരണിക്കാവിൽ യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി സുഹൈൽ ഹസന് വെട്ടേറ്റു. സുഹൃത്ത് ഇക്ബാലിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേയാണ് സുഹൈലിന് വെട്ടേറ്റത്.[www.malabarflash.com]

ഇക്ബാലിനെ ലക്ഷ്യമിട്ടാണ് ആക്രമി സംഘമെത്തിയതെന്നാണ് വിവരം. എന്നാല്‍ ഇദ്ദേഹം ഒഴിഞ്ഞു മാറിയപ്പോഴാണ് സുഹൈലിന് വെട്ടേറ്റത്. ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആക്രമിച്ചതെന്ന് കോൺഗ്രസ്‌ ആരോപിച്ചു. 

സുഹൈലിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments