NEWS UPDATE

6/recent/ticker-posts

ആരാധനാലയങ്ങളില്‍ അക്രമവും മോഷണവും: പ്രതി അറസ്റ്റില്‍

താനൂര്‍: താനാളൂരിലെ വിവിധ ആരാധനാലയങ്ങള്‍ക്ക് കേടുപാട് വരുത്തുകയും മോഷണം നടത്തുകയും ചെയ്ത പ്രതിയെ അറസ്റ്റ്‌ചെയ്തു. തലക്കടത്തൂര്‍ ചെറിയമുണ്ടത്തെ കരുമരക്കാട്ടില്‍ അഹമ്മദ്കുട്ടി(49)യാണ് താനൂര്‍ പോലീസിന്റെ പിടിയിലായത്.[www.malabarflash.com]

തലക്കടത്തൂര്‍ വിഷ്ണു ക്ഷേത്രത്തിന്റെ ദീപസ്തംഭങ്ങള്‍ തകര്‍ക്കുകയും അരീക്കാട് ജുമാമസജിദ്, കുനിയില്‍ പാറപ്പുറം തഖ്വ പള്ളി എന്നിവിടങ്ങളിലെ മൈക്ക്‌സെറ്റും നേര്‍ച്ചപ്പെട്ടിയിലെ പണവും മോഷ്ടിക്കുകയും ചെയ്തിരുന്നു. തലപ്പറമ്പ് അങ്ങാടിയിലെ നേര്‍ച്ചപ്പെട്ടിയില്‍നിന്നുള്ള പണവും മോഷ്ടിച്ചിട്ടുണ്ട്.
തലപ്പറമ്പ് ഖുതുബുസമാന്‍ പള്ളിയുടെ വാതില്‍ തകര്‍ക്കാനും ശ്രമം നടത്തിയിരുന്നു. ശബ്ദം കേട്ട് പള്ളിയിലെ ജീവനക്കാരന്‍ ഉണര്‍ന്നതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

പള്ളികളില്‍നടന്ന മോഷണത്തില്‍ എട്ട് ലക്ഷത്തിന്റെയും ക്ഷേത്രത്തില്‍ ഒരു ലക്ഷം രൂപയുടെയും നഷ്ടമുണ്ട്. താനൂര്‍ സി.ഐ. പ്രമോദ്, എസ്.ഐ. നവീന്‍ഷാജ്, രാജേഷ്, വിജയന്‍ വാരിജാക്ഷന്‍, നവീന്‍, സലേഷ്, വിമോഷ്, ഷിബിന്‍, ഡാനിയല്‍ എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.

Post a Comment

0 Comments