NEWS UPDATE

6/recent/ticker-posts

ലോക്ക്ഡൗണ്‍ ലങ്കിച്ചവരെ ചോദ്യം ചെയ്ത നഴ്‌സിനും കുടുംബത്തിനും വധഭീഷണി

ഉദുമ: കോറോണ വ്യാപനം തടയുട്ടതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ല ങ്കിച്ച് ക്രിക്കററ് കളിച്ച യുവാക്കള്‍ക്കെതിരെ പ്രതികരിച്ച നഴ്‌സിനും കുടുംബത്തിന് വധഭീഷണി.[www.malabarflash.com]

കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സും ബേക്കല്‍ തമ്പുരാന്‍ വളപ്പ് സ്വദേശിനിയുമായ യുവതിയാണ് തനിക്കും കുടുംബത്തിനും എതിരെകൊലവിളി നടത്തുന്നതായി ആരോപിച്ച് സോഷ്യല്‍മീഡിയില്‍
വീഡിയോ സന്ദേശം പുറത്ത് വിട്ടിരിക്കുന്നത്. 

50 ഓളം യുവാക്കള്‍ വീട്ടിനടുത്ത് ലോക്ക്ഡൗണ്‍ ലങ്കിച്ച് കൂട്ടംകൂടി ക്രിക്കററ് കളിക്കുകയായിരുന്നത് ശ്രദ്ധയില്‍പ്പെട്ട യുവതി ഇത് ഒഴിവാക്കണമെന്ന ആവശ്യപ്പെട്ടു. എന്നാല്‍ ഇത് വക വക വെയ്ക്കാതെ യുവാക്കള്‍ കളി തുടര്‍ന്നു. ഇതേ തുടര്‍ന്ന് യുവതി ബേക്കല്‍ കുറംബ ഭഗവതി ക്ഷേത്ര കമ്മിററിക്കാരെ വിവരം അറിയിക്കുകയും ക്ഷേത്ര കമ്മിററി ഇടപെടുകയും ചെയ്‌തെങ്കിലും യുവാക്കള്‍ പിന്‍മാറാന്‍ തയ്യാറായില്ല. തുടര്‍ന്ന് ബേക്കല്‍ പോലീസില്‍ വിവരം അറിയിക്കുകയും പോലീസെത്തി യുവാക്കളെ വിരട്ടി ഓടിക്കുകയും ചെയ്താതായി യുവതി പറയുന്നു.

ഇതിന് ശേഷം യുവാക്കള്‍ സംഘടിച്ചെത്തിയാണ് ഭീഷണി മുഴക്കിയത്. തന്റെ സ്‌കൂട്ടര്‍ കടലില്‍ താഴ്ത്തുമെന്നും വീടിന് തീവെയ്ക്കുമെന്നും അച്ഛനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. 

ഇത് സംബന്ധിച്ച് ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇവരുടെ ഭീഷണി തുടരുന്നതായും തനിക്കും കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഈ യുവാക്കളാണ് ഉത്തരവാദിയെന്ന് പറഞ്ഞുകൊണ്ടാണ് യുവതിയുടെ വീഡിയോ അവസാനിക്കുന്നത്.

Post a Comment

0 Comments