കാഞ്ഞങ്ങാട്: കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. റിട്ട. സഹകരണ അസി. രജിസ്ട്രാറും കോട്ടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായ കെ. വിശ്വനാഥന്‍- മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലളിത ദമ്പതികളുടെ മകന്‍ കിഴക്കുംകര മുച്ചിലോട്ടെ രാജ്മോഹനെ (40) യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]
വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു. രാവിലെ നോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കാസര്‍കോട് ജില്ലാ കണ്‍സ്യൂമര്‍ കോ-ഓപ്പറ്റേറ്റീവ് സൊസൈറ്റി ജീവനക്കാരനായിരുന്നു.

0 Comments