ഉദുമ: വിഷുദിനത്തില്‍ ഉദുമ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കമ്മ്യൂണിററി കിച്ചണിലൂടെ വിതരണം ചെയ്തത് ചിക്കന്‍ ബിരിയാണി.
പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുളള അഥിതി തൊഴിലാളികളടക്കമുളള 850 പേര്‍ക്കാണ് ചിക്കന്‍ ബിരിയാണി വിതരണം ചെയ്തത്.[www.malabarflash.com]
പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുളള അഥിതി തൊഴിലാളികളടക്കമുളള 850 പേര്‍ക്കാണ് ചിക്കന്‍ ബിരിയാണി വിതരണം ചെയ്തത്.[www.malabarflash.com]
മാര്‍ച്ച് 28 ന് തുടങ്ങിയ ഉദുമ പഞ്ചായത്ത് കമ്മ്യൂണിററി കിച്ചനില്‍ നിന്നും ദിവസവും 800 മുതല്‍ 1000 പേര്‍ക്കാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. വിവിധ ആരാധനാലയ കമ്മിററികള്‍, സാംസ്‌കാരിക സംഘടനകള്‍, വ്യാപാരികള്‍, പൗരപ്രമുഖര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുളളവരാണ് ഇവിടെ വിഭവങ്ങള്‍ എത്തിക്കുന്നത്.
വിഷുദിനത്തില്‍ വ്യത്യസ്ത വിഭവമൊരുക്കണമെന്ന സംഘാടകരുടെ അഭിപ്രായം അറിയിച്ചതോടെ പഞ്ചായത്തിലെ ഇറച്ചികടക്കാന്‍ അവശ്യമായ കോഴി ഇറച്ചി സൗജന്യമായി നല്‍കുകയായിരുന്നു. ഒരു വ്യാവസായ ആവശ്യമായ അരിയും നല്‍കി. ഇതോടെ മാങ്ങാട്ടെ നാരായണന്റെ നേതൃത്വത്തില്‍ ചിക്കന്‍ ബിരിയാണി റെഡിയായി.
ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. എ മുഹമ്മദലിയുടെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ. സന്തോഷ്‌കുമാര്‍, എന്‍. ചന്ദ്രന്‍ നാലാംവാതുക്കല്‍, പ്രഭാകരന്‍ തെക്കേക്കര, സിഡിഎസ് ചെയര്‍പേഴ്‌സണല്‍ പുഷ്പ, ഉദുമ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് സത്താര്‍ മുക്കുന്നോത്ത് തുടങ്ങിയവരും സന്നദ്ധ വളണ്ടിയര്‍മാരുമാണ് ഉദുമയിലെ കമ്മ്യൂണിററി കിച്ചന്റെ പ്രവര്‍ത്തനം നടത്തുന്നത്.
0 Comments