കാസര്‍കോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയ ആനന്ദാശ്രമം സ്വദേശിക്ക് രോഗം പകര്‍ന്ന ഉറവിടം ഇനിയും അവ്യക്തം.[www.malabarflash.com]
ഈമാസം 16 മുതല്‍ എട്ടുദിവസം ബൈക്കില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 20 ഓളം സ്ഥലങ്ങളില്‍ കറങ്ങിയതായി യുവാവ് അധികൃതരോട് സമ്മതിച്ചു. കണ്ണൂര്‍ പറശിനികടവിലും അഴീക്കോടും ബേക്കലത്തും ഉദുമയിലും പോയിട്ടുണ്ട്. അതേസമയം യുവാവിനെ രോഗം ബാധിച്ചതിന്‍റെ ഉറവിടം കണ്ടെത്താന്‍ ആകാത്തത് അധികൃതരെ കുഴക്കുകയാണ്.
യുവാവില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണ് ആരോഗ്യവകുപ്പ്. യുവാവിനെ അധികൃതര്‍ ബുധനാഴ്ച വൈകീട്ട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
യുവാവിന്‍റെ വീട്ടിലെ അഞ്ചുപേരുടെ സാമ്പിള്‍ അധികൃതര്‍ ശേഖരിച്ചു. വീട്ടിലേക്കുള്ള റോഡ് അടച്ചിട്ടു. ഇയാളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പെട്ട മാവുങ്കാലിലെ രണ്ട് കച്ചവടക്കാരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരുടെ സാമ്പിളും എടുത്തിട്ടുണ്ട്.
അടുത്ത സുഹൃത്തുക്കളടക്കം 15 സാമ്പിളാണ് ബുധനാഴ്ച ശേഖരിച്ചത്. വ്യാഴാഴ്ചയും സാമ്പിള്‍ ശേഖരിക്കും.
യുവാവിന്റെ മാതാവ് ജോലി ചെയ്തിരുന്ന ആനന്ദാശ്രമത്തിലെ മഠാധിപതിയടക്കം 128 പേരോട് നിരീക്ഷണത്തിലിരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. യുവാവിനെ പരിശോധിച്ച ഡോക്ടറടക്കം മൂന്നു ആരോഗ്യവകുപ്പ് ജീവനക്കാര്‍ സ്വയം നിരീക്ഷണത്തില്‍ പോയിട്ടുണ്ട്.
എന്നാല്‍ ഈ സ്ഥലങ്ങളിലുള്ള ആളുകളില്‍ ആരുമായി ബന്ധപ്പെട്ടു എന്നകാര്യം യുവാവ് വ്യക്തമാക്കുന്നില്ല. സ്ഥലം സന്ദര്‍ശിച്ച കാര്യം മാത്രമാണ് പറയുന്നതെന്നും സമ്പര്‍ക്ക പട്ടിക തയ്യാറാന്‍ ഇനിയും സമയം വേണ്ടിവരുമെന്നും അധികൃതര്‍ പറഞ്ഞു
0 Comments