നോയ്ഡ: രോഗബാധയില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍നിന്ന് വിട്ടയച്ച രണ്ടു പേരില്‍ വീണ്ടും കോവഡ് കണ്ടെത്തി. മൂന്നാം വട്ടം നടത്തിയ പരിശോധനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]
രോഗബാധ സംശയിച്ച് നോയ്ഡയിലെ ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ കഴിഞ്ഞ ആഴ്ച പ്രവേശിപ്പിക്കപ്പെട്ട രണ്ടു പേരില്‍ ആദ്യം നടത്തിയ രണ്ടു പരിശോധനകളിലും കോവിഡ് നെഗറ്റീവ് ആയിരുന്നു. തുടര്‍ന്ന് ഇവരെ വെള്ളിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തു.
ഡിസ്ചാര്‍ജ് ചെയ്യുന്നതിനു മുന്‍പായി ഒരു തവണ കൂടി ഇവരില്‍നിന്ന് സാമ്പിളുകള്‍ പരിശോധനയ്ക്കായി എടുത്തിരുന്നു. ഇതിന്റെ ഫലം വന്നപ്പോഴാണ് ഇവരില്‍ കോവിഡ് സ്ഥിരീകരിക്കപ്പെട്ടത്. തുടര്‍ന്ന് ഞായറാഴ്ചയോടെ രണ്ടു പേരെയും വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഉത്തര്‍പ്രദേശില്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് നോയ്ഡ ഉള്‍പ്പെടുന്ന ഗൗതംബുദ്ധ് നഗര്‍ ജില്ലയിലാണ്. യുപിയില്‍ 483 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ച് പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്.

0 Comments