കണ്ണൂര്‍: കൊറോണക്കാലത്ത് ഒരു ഗുഡ് ന്യൂസ്. കോവിഡ് 19 രോഗമുക്തരായ ദമ്പതിമാര്‍ക്ക് കുഞ്ഞുപിറന്നു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലാണ് കാസര്‍കോട് സ്വദേശിയായ യുവതിയുടെ സിസേറിയന്‍ നടന്നത്.[www.malabarflash.com]
കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് യുവതിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്നു. വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ ധരിച്ചാണ് ഡോക്ടര്‍മാരും നഴ്‌സുമാരും സിസേറിയന്‍ നടത്തിയത്. കുഞ്ഞിന്റെ സ്രവസാമ്പിളുകള്‍ പരിശോധനയക്കായി അയച്ചിട്ടുണ്ട്.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് പരിയാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എന്‍. റോയി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോടു പ്രതികരിച്ചു.
കഴിഞ്ഞദിവസമാണ് യുവതിയുടെ പരിശോധനാഫലം നെഗറ്റീവ് ആയത്. യുവതിയുടെ പരിശോധനാഫലം നെഗറ്റീവ് ആണെങ്കിലും ഐസൊലേഷനില്‍ തുടരും. യുവതിയുടെ ഭര്‍ത്താവും കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു.
കുറച്ചുദിവസത്തിനു ശേഷമേ കുഞ്ഞിനെ അമ്മയുടെ അടുത്തേക്ക് കൊണ്ടുവരികയുള്ളൂ. അതിനു ശേഷമേ കുഞ്ഞിനെ അമ്മയ്ക്ക് മുലയൂട്ടി തുടങ്ങാനാകൂ.- ഡോ. റോയ് കൂട്ടിച്ചേര്‍ത്തു.
0 Comments