മുംബൈ: നഗരത്തില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരി പ്രദേശമായ ധാരാവിയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 100 കടന്നു. 15 പേര്‍ക്കുകൂടി വെള്ളിയാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണിത്. ധാരാവിയില്‍ നിലവില്‍ 101 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു.[www.malabarflash.com]
അതിനിടെ, കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന 62 വയസുള്ള ധാരാവി സ്വദേശി വെള്ളിയാഴ്ച മരിച്ചു. ഇതോടെ ധാരാവിയില്‍ കോവിഡ് - 19 ബാധിച്ച് മരിച്ചവരുടെയെണ്ണം പത്തായി.
ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമാണ് ധാരാവി. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് സാമൂഹ്യ അകലം പാലിക്കല്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തതും ജനങ്ങളുടെ മോശം സാമ്പത്തിക നിലയും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. 3236 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 34 പേര്‍ക്ക് വെള്ളിയാഴ്ച മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചു.

0 Comments