അബുദാബി: കോവിഡ് സ്ഥിരീകരിച്ച എറണാകുളം സ്വദേശി അബുദാബിയില്‍ മരിച്ചു. ആലുവ മാറമ്പിള്ളിയില്‍ കോംബുപിള്ളി വീട്ടില്‍ സെയ്തുമുഹമ്മദിന്റെ മകന്‍ ഷൗക്കത്ത് അലി (54) ആണ് മരിച്ചത്.[www.malabarflash.com]
അബുദാബി ഖലീഫ സിറ്റി ആശുപത്രിയില്‍ അഞ്ചു ദിവസമായി ചികിത്സയിലായിരുന്നു. അബുദാബി റുവൈസ് അട്‌നോക്കിലായിരുന്നു മരിച്ച ഷൗക്കത്ത് അലി ജോലി ചെയ്തിരുന്നത്.
ഭാര്യ: റഹ്മത്ത്. മക്കള്‍: ശബ്‌ന, നിഹാല്‍, ആയിഷ, മരുമകന്‍. ജിതിന്‍ ജലീല്‍ മൃതദേഹം അബുദാബിയില്‍ തന്നെ ഖബറടക്കം നടത്തി.
0 Comments