ന്യൂഡൽഹി: ലോക്ക്ഡൗണിലും രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. വെള്ളിയാഴ്ച പുതുതായി 1,752 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 23,452 ആയി.[www.malabarflash.com]
ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചതിനു ശേഷം ഒറ്റദിവസം ഇത്ര അധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ആദ്യമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37 പേർ കൂടി കൊറോണ ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 723 ആയി ഉയർന്നു.
രാജ്യത്തെ രോഗമുക്തി നിരക്ക് 20.57 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു. കഴിഞ്ഞ 28 ദിവസങ്ങളായി 15 ജില്ലകളില്‍നിന്ന് ഒരു പോസിറ്റീവ് കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടാതെ എണ്‍പതിലധികം ജില്ലകളില്‍ പതിനാലുദിവസമായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

0 Comments