തിരുവനന്തപുരം: സംസ്ഥാനത്ത് വെളളിയാഴ്ച 9 കൊവിഡ് 19 കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട് 7 പേരും, തൃശൂര്‍ , കണ്ണൂര്‍ ഒരാള്‍ക്കുമാണ് സ്ഥിരീകരിച്ചത്.[www.malabarflash.com]
ചികിത്സയിലായിരുന്ന 14 പേര്‍ക്ക് ഇന്നു രോഗം മാറി. കണ്ണൂർ 5, കാസർകോട് 3, ഇടുക്കി 2, കോഴിക്കോട് 2, പത്തനംതിട്ട 1, കോട്ടയം 1 എന്നിങ്ങനെയാണ് രോഗം മാറിയവരുടെ കണക്ക്. ഇതുവരെ ഇവിടെ 295 പേർക്കു കോവിഡ് സ്ഥിരീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് പോസിറ്റീവ് ആയവരുൾപ്പെടെ രോഗബാധയുണ്ടായ 206 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. ഏഴുപേർ വിദേശികൾ. രോഗികളുമായി സമ്പർക്കം മൂലം വൈറസ് ബാധിച്ചത് 78 പേർ. ഇന്നു രോഗം സ്ഥിരീകരിച്ച മൂന്നു പേർ നിസാമുദ്ദീനിൽ പരിപാടിക്ക് പോയി തിരിച്ചെത്തി നിരീക്ഷണത്തിലുള്ളയാളാണ്.
രോഗ വ്യാപനം പിടിച്ചു നിർത്താൻ കഴിയുന്നു എന്നാണ് ഇതു കാണിക്കുന്നത്.
ലോകത്താകെ കോവിഡ് രോഗം പടരുന്ന സാഹചര്യമാണ്. ഏറ്റവും കൂടുതൽ രോഗം ബാധിച്ചവർ യുഎസിലാണ്. 187302 പേർക്ക് അവിടെ രോഗം ബാധിച്ചു. 3846 പേർ മരിച്ചു. ഇറ്റലിയിൽ 110574 പേർക്കാണ് രോഗം ബാധിച്ചത്. 13157 പേർ മരിച്ചു. രോഗ വ്യാപനത്തിന്റെ ഗൗരവം ന്യൂയോർക്കിന്റെ അവസ്ഥ പരിശോധിച്ചാൽ മനസ്സിലാകും.
വികസനം കൊണ്ടും സമ്പത്ത് കൊണ്ടും ഉയരങ്ങളിൽനിൽക്കുന്ന പല നാടുകളെയും കോവിഡ് ബാധിച്ചിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ വേണം കേരളം കോവിഡിനെ പ്രതിരോധിക്കുന്നതിനെ വിലയിരുത്തേണ്ടത്.

0 Comments