കാസറകോട്: കോവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 10,000 കടന്നതോടെ ജില്ലയില്‍ സാമ്പിളുകളുടെ ദ്രുതപരിശോധന അനിവാര്യമാകുന്നു. [www.malabarflash.com]
ഇതുവരെ 1,214 സാമ്പിളുകള്‍ മാത്രമാണ് ജില്ലയില്‍നിന്ന് പരിശോധനയ്ക്കായി അയച്ചിട്ടുള്ളത്. ഇതില്‍നിന്നാണ് 128 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇനിയും 362 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. ഇപ്പോള്‍ ആകെ 10,240 പേരാണ് ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലുള്ളത്.
ബാഹ്യലക്ഷണങ്ങള്‍ ഇല്ലാത്തവർക്കും പരിശോധനാഫലം പോസിറ്റീവാകുന്നുണ്ട്. എന്നാല്‍, പരിശോധനാ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകള്‍ മാത്രമാണ് ഇപ്പോള്‍ ജില്ലയിൽനിന്ന് പരിശോധനയ്ക്കായി അയക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ രോഗബാധ സ്ഥിരീകരിച്ച പത്തോളം പേർക്ക് കാര്യമായ ബാഹ്യലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ദുബായില്‍ വൈറസിന്റെ ഹോട്ട് സ്പോട്ടുകളിലൊന്നായി കണക്കാക്കപ്പെടുന്ന നയിഫിൽനിന്ന് നാട്ടിലെത്തിയ എല്ലാവരും നിർബന്ധമായും പരിശോധനയ്ക്ക് വിധേയരാകേണ്ടതാണെന്ന ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇവരെ സ്രവപരിശോധനയ്ക്ക് വിധേയരാക്കിയത്.
ഇവരെല്ലാം പൊതുവേ നല്ല ആരോഗ്യസ്ഥിതി ഉള്ളവരാണെന്നതാണ് രോഗലക്ഷണങ്ങള്‍ പുറത്തുകാണാത്തതിനു കാരണമായി ഡോക്ടർമാര്‍ പറഞ്ഞത്. അതേസമയം, ഈ കാലയളവിലെല്ലാം വൈറസിന്റെ വാഹകരായി വർത്തിക്കാനും ആരോഗ്യമില്ലാത്ത നിരവധി പേർക്ക് രോഗം പടർത്താനും ഇവർക്ക് കഴിയും.

നിരീക്ഷണത്തിലുള്ള എല്ലാവരുടെയും സ്രവം ശേഖരിച്ചു പരിശോധനയ്ക്കയച്ചാൽ മാത്രമേ ജില്ലയില്‍ രോഗവ്യാപനം സംബന്ധിച്ച എല്ലാ സംശയങ്ങളും ദൂരീകരിക്കാന്‍ കഴിയുകയുള്ളൂ. ഇത്രയും പേരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നതിനുള്ള സൗകര്യം ഇപ്പോള്‍ പരിശോധന നടത്തുന്ന ആലപ്പുഴയിലെ വൈറോളജി ലാബിലോ കോഴിക്കോട് മെഡിക്കല്‍ കോളജിലോ ഇല്ല.
ജില്ലയിലെ കേന്ദ്ര സർവകലാശാലയില്‍ പുതുതായി സജ്ജീകരിച്ച വൈറോളജി ലാബ് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പ്രവർത്തനം തുടങ്ങിയാലും ഒരു ദിവസം 87 പേരുടെ പരിശോധന നടത്താനുള്ള സംവിധാനം മാത്രമേ കൂടുതലായി ലഭിക്കുകയുള്ളൂ.
നേരത്തേ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പ്രഖ്യാപിച്ചതുപോലെ ദ്രുത പരിശോധന നടത്താനുള്ള കിറ്റുകള്‍ എത്രയും പെട്ടെന്നു ലഭ്യമാക്കുകയും കേന്ദ്ര സർവകലാശാലയിലെ ലാബിലും മറ്റിടങ്ങളിലും അതിനുള്ള സൗകര്യം ഏർപ്പെടുത്തുകയും ചെയ്താല്‍ മാത്രമേ ജില്ലയില്‍ വിവിധ ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലുള്ള എല്ലാവരുടെയും പരിശോധന നടത്താന്‍ സാധിക്കൂ.

0 Comments