NEWS UPDATE

6/recent/ticker-posts

ലക്ഷണങ്ങൾ പുറത്തുവരുന്നതിനുമുൻപേ കോവിഡ് പകരും: പുതിയ പഠനം

ബെയ്ജിങ്: ലക്ഷണങ്ങൾ പുറത്തു കാണിക്കുന്നതിന് 2-3 ദിവസങ്ങൾക്കുമുൻപ് കോവിഡ് രോഗികൾ വൈറസ് പടർത്തുമെന്ന് പുതിയ പഠനം. നേച്ചർ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്.[www.malabarflash.com]

ലക്ഷണങ്ങൾ പ്രകടമാക്കിയശേഷം എടുക്കുന്ന മുൻകരുതലുകൾ മഹാമാരിയെ പ്രതിരോധിക്കാൻ ഉതകിയേക്കില്ലെന്നും റിപ്പോർട്ട് പറയുന്നു.

ഹോങ്കോങ് സർവകലാശാലയിലെ ഗവേഷകനായ എറിക് ലൗവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സാർസ് കോവ്–2 വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ നിലവിലെടുത്ത പല മുന്‍കരുതലുകളും പോരാതെ വന്നേക്കാം. പലർക്കും രോഗം പിടിപെടുന്നത് ലക്ഷണങ്ങൾ മറ്റുള്ളവർ കാണിക്കാതെ ഇരിക്കുമ്പോഴാണ്. ചൈനയിലെ ഒരു ആശുപത്രിയിലെ 94 രോഗികളുടെ വൈറൽ കണങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്.

തൊണ്ടയിൽനിന്നെടുത്ത സാംപിളുകളാണ് പഠിച്ചത്. ലക്ഷണങ്ങൾ കാണിച്ച ദിവസം മുതൽ 32 ദിവസങ്ങൾ വരെ സാംപിൾ ശേഖരിച്ചു. ആകെ 414 സാംപിളുകൾ പരിശോധിച്ചതിൽനിന്ന് ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങുമ്പോഴാണ് ആളുകളിൽ ഉയർന്ന വൈറസ് ബാധ ഉള്ളതെന്നും വ്യക്തമായി.

Post a Comment

0 Comments