NEWS UPDATE

6/recent/ticker-posts

കോ​വി​ഡി​ൽ വി​റ​ങ്ങ​ലി​ച്ച് അ​മേ​രി​ക്ക; മ​ര​ണം 20,000 ക​ട​ന്നു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​​യു​ടെ ആ​ശ​ങ്ക​യേ​റ്റി കോ​വി​ഡ് വൈ​റ​സ് നി​ർ​ബാ​ധം വ്യാ​പി​ക്കു​ന്നു. രാ​ജ്യ​ത്തെ മ​ര​ണ സം​ഖ്യ 20,000 ക​ട​ന്നെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 5,21,365 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 20,064 പേ​ർ​ക്കാ​ണ് ഇ​വി​ടെ ജീ​വ​ൻ​ന​ഷ്ട​പ്പെ​ട്ട​ത്.[www.malabarflash.com]

1,80,458 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ന്യൂ​യോ​ർ​ക്കാ​ണ് ഏ​റ്റ​വും മു​ന്നി​ൽ. ന്യൂ​ജ​ഴ്സി​യി​ൽ 58,151 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്. ന്യൂ​യോ​ർ​ക്കി​ൽ 751ഉം ​ന്യൂ​ജ​ഴ്സി​യി​ൽ 251ഉം ​പേ​രാ​ണ് മ​രി​ച്ച​ത്.

മി​ഷി​ഗ​ൺ, പെ​ൻ​സി​ൽ​വാ​നി​യ, ക​ലി​ഫോ​ർ​ണി​യ, ലൂ​സി​യാ​ന, ഫ്ലോ​റി​ഡ, ഇ​ല്ലി​നോ​യി​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ട്. മി​ഷി​ഗ​ണി​ൽ 22,783 പേ​ർ​ക്കും പെ​ൻ​സി​ൽ​വാ​നി​യ​യി​ൽ 21,655 പേ​ർ​ക്കും ക​ലി​ഫോ​ർ​ണി​യ​യി​ൽ 21,448 പേ​ർ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

17,55,683 പേ​ർ​ക്കാ​ണ് ലോ​ക​വ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധ​ച്ചി​ട്ടു​ള്ള​ത്. 1,07,625 പേ​ർ​ക്ക് വൈ​റ​സ് ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു. സ്പെ​യി​ൻ, ഇ​റ്റ​ലി, ഫ്രാ​ൻ​സ്, ജ​ർ​മ​നി, ബ്രി​ട്ട​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​നു​നി​മി​ഷം വ​ർ​ധി​ക്കു​ന്നു​ണ്ട്.

സ്പെ​യി​നി​ൽ‌ 1,61,852 പേ​ർ​ക്കും ഇ​റ്റ​ലി​യി​ൽ 1,52,271 പേ​ർ​ക്കും ഫ്രാ​ൻ​ല​സി​ൽ 1,24,869 പേ​ർ​ക്കും രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്.

Post a Comment

0 Comments