കോഴിക്കോട് : ദുബൈയില്‍ നിന്ന് എത്തി 27-ാം ദിവസം യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതില്‍ ആശങ്കയോട ആരോഗ്യ പ്രവര്‍ത്തകര്‍. കോഴിക്കോട് എടച്ചേരി സ്വദേശിക്കാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. [www.malabarflash.com]
ഈ സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന പറയുന്ന 14 ദിവസത്തെ നിരീക്ഷണം മതിയാകില്ലെന്ന് ഉറപ്പിക്കുകയാണ് ആരോഗ്യ പ്രവര്‍ത്തകര്‍. കൊവിഡ് മേഖലയില്‍ നിന്ന് എത്തുന്നവര്‍ 28 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന് കേരളം നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ഇത് ശരിവെക്കുന്നതാണ് ഇയാളുടെ രോഗ സ്ഥിരീകരണം.
ദുബൈയിലായിരുന്ന രോഗബാധിതന്‍ സഹോദരനൊപ്പം മാര്‍ച്ച് 18നാണ് നാട്ടില്‍ എത്തുന്നത്. രോഗിയുടെ പിതാവിനാണ് ആദ്യം കൊവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 35കാരനായ ഇയാള്‍ക്കും കൊവിഡ് സ്ഥിരീകരിക്കുന്നത്.

ഇയാളുടെ സഹോദരിയുടെ മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെയും സമാന രീതിയില്‍ കേരളത്തില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 40 കാരന് 26 ദിവസത്തിന് ശേഷമായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം പാലക്കാട് സ്വദേശിക്ക് 23 ദിവസത്തിന് ശേഷവുമാണ് രോഗം സ്ഥിരീകരിച്ചത്.
0 Comments