NEWS UPDATE

6/recent/ticker-posts

ജില്ലയിലെ കോവിഡ് ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ നിന്നും 4 പഞ്ചായത്തുകളെ ഒഴിവാക്കി

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ കോവിഡ് ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ നിന്നും നാലു പഞ്ചായത്തുകളെ ഒഴിവാക്കി. ഒരു പഞ്ചായത്തിനെ പട്ടികയില്‍ ചേര്‍ത്തു.[www.malabarflash.com]

രോഗബാധിതരില്ലാതിരുന്ന മഞ്ചേശ്വരം, കോടോം-ബേളൂര്‍ എന്നീ പഞ്ചായത്തുകളും രോഗബാധിതര്‍ ഉണ്ടായിരുന്ന പള്ളിക്കര, കുമ്പള പഞ്ചായത്തുകളെയുമാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.

അതേസമയം മുളിയാര്‍ പഞ്ചായത്തിനെ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. ഇതോടെ കാസര്‍കോട്ട് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 11 ആയി കുറഞ്ഞു. 26 പേരാണ് ഇപ്പോള്‍ കോവിഡ് ചികിത്സയിലുള്ളത്.

Post a Comment

0 Comments