ബംഗളൂരു: കർണാടകയിൽ കോവിഡ് ബാധിച്ച മാധ്യമ പ്രവർത്തകനുമായി സന്പർക്കം പുലർത്തിയ നാല് മന്ത്രിമാർ ക്വാറന്റൈനിൽ. ഉപമുഖ്യമന്ത്രി അശ്വത് നാരായണൻ, ആഭ്യന്തരമന്ത്രി ബസ്വരാജ് ബോമ്മായി, ആരോഗ്യ വിദ്യാഭ്യാസ മന്ത്രി സുധാകർ, ടൂറിസം മന്ത്രി സി.ടി. രവി എന്നിവരാണ് സ്വയം ക്വാറന്റൈനിൽ പോയിരിക്കുന്നത്.[www.malabarflash.com]
പ്രാദേശിക ചാനലിന്റെ കാമറാമാനുമായാണ് ഇവർക്ക് സന്പർക്കമുണ്ടായത്. ഏപ്രിൽ 24നാണ് മാധ്യമ പ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രിൽ 21നും 24 ഇടയിൽ ഇദ്ദേഹം മന്ത്രിമാരെ കണ്ടിരുന്നു. തുടർന്നാണ് മന്ത്രിമാർ ക്വാറന്റൈനിൽ പ്രവേശിച്ചത്.
മധ്യമപ്രവർത്തകർ ഉൾപ്പെടെ 40 പേരുമായി ഈ മാധ്യമപ്രവർത്തകനു സന്പർക്കമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

0 Comments