കാസര്‍കോട്: കാസര്‍കോട്ടെ രണ്ട് മാധ്യമ പ്രവര്‍ത്തകരുടെ അടുത്ത ബന്ധുക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരോട് ജാഗ്രത പുലര്‍ത്താന്‍ അധികൃതര്‍ നിര്‍ദേശിച്ചു.
വ്യാഴാഴ്ച മുഖ്യമന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.[www.malabarflash.com]
കഴിഞ്ഞ ദിവസം തളങ്കരയിലെ ഒരുവിദ്യാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ കുട്ടിയുടെ പിതാവ് മാധ്യമപ്രവര്‍ത്തകനാണ്. ഇയാള്‍ കഴിഞ്ഞ മാസം 27ന് കലക്ടേറ്റില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇതേ തുടര്‍ന്ന് അയാള്‍ക്കൊപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ അധികൃതര്‍ ഫോണിലൂടെ വിളിച്ച് സംഭവം അറിയിച്ചത്.
ഇതു കൂടാതെ മറെറാരു മാധ്യമ പ്രവര്‍ത്തകന്റെ അടുത്ത ബന്ധുവിന് കൂടി കേവിഡ് 19 സ്ഥിരീകരിച്ചിരുന്നു . ഈ രണ്ട് മാധ്യമ പ്രവര്‍ത്തകരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്.
ലോക്ക് ഡൗണ്‍ നിയന്ത്രണമായതിനാല്‍ പല മാധ്യമപ്രവര്‍ത്തകരും വീട്ടില്‍ നിന്നാണ് ജോലി ചെയ്യുന്നത്. ദൃശ്യമാധ്യമപ്രവര്‍ത്തകരും ചില ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരും മാത്രമാണ് നഗരത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്.
സ്ഥിരീകരിച്ച കുട്ടിയുടെ പിതാവായ പത്രവര്‍ത്തകന്റെ ശ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ള നിരവധി പേര്‍ ആശങ്കയിലാണ്.

0 Comments