NEWS UPDATE

6/recent/ticker-posts

കാസര്‍കോട് ജില്ലയില്‍ കോറോണ സ്ഥിരീകരിച്ച 12 പേരില്‍ 10 പേര്‍ക്കും വൈറസ് പടര്‍ന്നത് സമ്പര്‍ക്കത്തിലൂടെ

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ബുധനാഴ്ച കോറോണ സ്ഥിരീകരിച്ചിട്ടുളള 12 പേരില്‍ 10 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായിരിക്കുന്നത്. 2 പേര്‍ ദുബൈയില്‍ നിന്നും വന്നവരാണ്.[www.malabarflash.com]

ചെമ്മനാട് സ്വദേശികളായ 18, 52, 52, 72, 32 വയസുള്ള സ്ത്രീകളും, 11 വയസുള്ള ആണ്‍കുട്ടിയും. ബദിയടുക്ക സ്വദേശികളായ 41 വയസ്സുള്ള പുരുഷനും, 15 വയസ്സുള്ള പെണ്‍കുട്ടിയും. കാസര്‍കോട് മുന്‍സിപ്പല്‍ ഏരിയയില്‍ നിന്നും 20, 23 വയസ്സുള്ള സ്ത്രീകളും, 51 വയസ്സുള്ള പുരുഷനും, 52 വയസ്സുള്ള പെരിയ സ്വദേശികള്‍ക്കും ആണ് ബുധനാഴ്ച കൊറോണ സ്ഥിരീകരിച്ചിട്ടു ഉള്ളത്.

Post a Comment

0 Comments