കാസര്‍കോട്: കാസര്‍കോട്ട് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത് ഗള്‍ഫില്‍ നിന്നെത്തിയ കളനാട് സ്വദേശിയുടെ മൂന്നു മക്കള്‍ക്ക്. ഇദ്ദേഹത്തിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 19, 14 വയസുള്ള ആണ്‍കുട്ടികള്‍ക്കും, എട്ടു വയസുള്ള പെണ്‍കുട്ടിക്കും സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്.[www.malabarflash.com]
ദുബൈയില്‍ നിന്നും വന്ന ബെണ്ടിച്ചാല്‍ സ്വദേശിയായ 46 വയസുള്ള പുരുഷനും രോഗം സ്ഥിരീകരിച്ച മറെറാരാള്‍. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡി എം ഒ ഡോ. എ വി രാംദാസ് അറിയിച്ചു.
0 Comments