തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ച് സർക്കാർ ഉത്തരവിറക്കി.[www.malabarflash.com]
കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് റെഡ് സോണിൽ ഉൾപ്പെടുന്നത്. ഇവിടെ കടുത്ത നിയന്ത്രണങ്ങൾ തുടരും.
കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകൾ ഉൾപ്പെടുന്ന ഓറഞ്ച് എ സോണിൽ ഈ മാസം 24ന് ശേഷം ഭാഗിക ഇളവ് അനുവദിക്കും.
തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, പാലക്കാട്, വയനാട് ജില്ലകൾ ഉൾപ്പെടുന്ന ഓറഞ്ച് ബി സോണിൽ തിങ്കളാഴ്ചക്ക് ശേഷം ഭാഗിക ഇളവ് അനുവദിക്കും.
ഗ്രീൻ സോണിൽ ഉൾപ്പെട്ട കോട്ടയം, ഇടുക്കി ജില്ലകളിൽ തിങ്കളാഴ്ചക്ക് ശേഷം കാര്യമായ ഇളവ് അനുവദിക്കും.
റെഡ് സോൺ: കടുത്ത നിയന്ത്രണം
കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾ. കടുത്ത നിയന്ത്രണം തുടരും. മേയ് മൂന്നുവരെ ലോക്ഡൗൺ ശക്തമായി തുടരും. തീവ്ര രോഗബാധിത പ്രദേശങ്ങൾ ഉൾപ്പെടുന്ന വില്ലേജുകൾ പൂർണമായി അടക്കും. ഇവിടേക്ക് പ്രവേശിക്കാനും പുറത്തുപോകാനും പോയൻറ് നിശ്ചയിക്കും. മറ്റുള്ള വഴികൾ അടയ്ക്കും. ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോകുന്നതും ഈ വഴികളിലൂടെയാകും.
ഓറഞ്ച് എ സോൺ: 24നുശേഷം ഭാഗിക ഇളവ്
കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകൾ. 24ന് ശേഷം ഭാഗിക ഇളവ്. ഹോട്ട് സ്പോട്ടുകൾ പൂർണമായി അടയ്ക്കും. 24ന് സ്ഥിതിഗതി വിലയിരുത്തി സാഹചര്യം അനുകൂലമെങ്കിൽ കൂടുതൽ ഇളവ്.
ഓറഞ്ച് ബി സോൺ: 20ന് ശേഷം ഭാഗിക ഇളവ്
തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, പാലക്കാട്, വയനാട് ജില്ലകൾ. 20 മുതൽ ഇളവ്. ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. കടകളും റസ്റ്റാറൻറുകളും വൈകുന്നേരം ഏഴുവരെ തുറക്കാം. റസ്റ്റാറൻറുകളിൽ ഭക്ഷണം ഇരുന്ന് കഴിക്കാൻ അനുവദിക്കില്ല. മറ്റെല്ലാ നിയന്ത്രണങ്ങളും ബാധകം.
ഗ്രീൻ സോൺ: സാധാരണ ജീവിതം
കോട്ടയം, ഇടുക്കി ജില്ലകൾ. നിലവിൽ ഇവിടെ കേസുകളില്ല. സുരക്ഷയോടെ 20 മുതൽ സാധാരണ ജീവിതം അനുവദിക്കും. പൊതുനിയന്ത്രണം മാത്രം. ഇടുക്കിയിലെ തമിഴ്നാട് അതിർത്തി ഉള്ളതിനാൽ കൂടുതൽ ജാഗ്രത. സംസ്ഥാന-ജില്ല അതിർത്തി അടയ്ക്കും. ജില്ല വിട്ടുള്ള യാത്രയും കൂട്ടംകൂടലും അനുവദിക്കില്ല. മറ്റെല്ലാ നിയന്ത്രണങ്ങളും ബാധകം.
വാഹനങ്ങൾക്ക് ഓടാൻ അനുമതി; ഇടവിട്ട ദിവസങ്ങളിൽ നമ്പറടിസ്ഥാനത്തിൽ
ഓറഞ്ച് എ സോണിൽ 24ന് ശേഷവും ഓറഞ്ച് ബി സോണിൽ 20ന് ശേഷവും സ്വകാര്യ വാഹനങ്ങൾ റോഡിലിറക്കാൻ അനുമതി. നമ്പറടിസ്ഥാനത്തിലാണ് വാഹനങ്ങൾ അനുവദിക്കുക. ഒറ്റയക്ക നമ്പറുള്ള വാഹനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ അനുവദിക്കും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഇരട്ടയക്ക നമ്പറുകളും അനുവദിക്കും.

നാലുചക്ര വാഹനങ്ങളിൽ ഡ്രൈവർ അടക്കം മൂന്ന് പേരെ മാത്രമേ അനുവദിക്കൂ. ഇരുചക്രവാഹനങ്ങളിൽ ഒരാൾ മാത്രമേ സഞ്ചരിക്കാവൂ. അതേസമയം, റെഡ് സോണിൽ കടുത്ത നിയന്ത്രണങ്ങൾ തുടരും.
0 Comments