NEWS UPDATE

6/recent/ticker-posts

കാസര്‍കോട് ഗള്‍ഫില്‍ നിന്ന് വന്ന് ആദ്യം കോവിഡ് സ്ഥിരീകരിച്ച കളനാട് സ്വദേശി ആശുപത്രി വിട്ടു

കാസർകോട്: കാസർകോട് ഗൾഫിൽ നിന്ന് വന്ന് കോവിഡ്‌ സ്ഥിരീകരിച്ച ആദ്യത്തെയാൾ ആശുപത്രി വിട്ടു. കളനാട് സ്വദേശിയായ ഫറാഷ് ആണ് ജനറൽ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയത്.[www.malabarflash.com]

ഡോക്ടർമാരും ആശുപത്രി ജീവനക്കാരും വളണ്ടിയർമാരും ഗംഭീര യാത്രയയപ്പാണ് ഇദ്ദേഹത്തിന് നൽകിയത്. ഡോക്ടർമാരുടേയും ജീവനക്കാരുടേയും നല്ല സപ്പോർട്ട് കൊണ്ടാണ് രോഗത്തെ അതിജീവിക്കാൻ സാധിച്ചതെന്ന് യുവാവ് പറഞ്ഞു. 

ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ ഗീത രോഗം ഭേദമായതിനുള്ള സർട്ടിഫിക്കറ്റ് കളനാട് സ്വദേശിക്ക് നൽകി.

കോവിഡ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇയാളുടെ മാതാവും ഭാര്യയും മകനും വ്യാഴാഴ്ച രോഗം ഭേദമായി വന്നിരുന്നു

കൊറോണ വൈറസ് ബാധയുടെ രണ്ടാം ഘട്ടത്തിൽ. കാസർകോട് ജില്ലക്കാരായ 138 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതുവരെ കാസർകോട് ജനറൽ ആശുപത്രിയിൽ നിന്ന് 10 കോവി ഡ് ബാധിതരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്ന് മൂന്നുപേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ഒരാളും പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്ന് എട്ടുപേരും രോഗം ഭേദമായി ആശുപത്രി വിട്ടതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)ഡോ. എ.വി. രാംദാസ് അറിയിച്ചു. 

ജില്ലയിൽ കോവി ഡ് സ്ഥിരീകരിച്ച 160 പേരിൽ ഇനി 138 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 22 കോവി ഡ് ബാധിതരുടെ ഫലം നെഗറ്റീവായി. 

വെള്ളിയാഴ്ച  രാവിലെ 11 വരെ ജനറൽ ആശുപത്രിയിൽ നിന്ന് ആറും പരിയാരത്ത് ആറും ജില്ലാ ആശുപത്രിയിൽ നിന്ന് മൂന്നും കോവിഡ് ബാധിതരെ ഡിസ്ചാർജ് ചെയ്തു. വൈകീട്ട് കൂടുതൽ പേരുടെ നെഗറ്റിവ് ഫലം പ്രതീക്ഷിക്കുന്നതായി ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു

Post a Comment

0 Comments