പത്തനംതിട്ട: കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ 43 ദിവസമായി ചികിത്സയിൽ കഴിയുന്ന വടശേരിക്കര ചെറുകുളഞ്ഞി സ്വദേശിയായ 62കാരിയുടെ പരിശോധനാ ഫലം നെഗറ്റീവായി.[www.malabarflash.com]
21-ാമത്തെ പരിശോധനാഫലമാണ് നെഗറ്റീവായത്. വീട്ടമ്മയുടെ സ്രവ സാന്പിളുകൾ രണ്ടുദിവസത്തിലൊരിക്കൽ വീതമാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്.
കഴിഞ്ഞ മാർച്ച് ഒന്പതിന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവർക്ക് 10നാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ പരിശോധനയ്ക്കിടെ കഴിഞ്ഞ രണ്ടിന് ഇവരുടെ ഒരു ഫലം നെഗറ്റീവായി വന്നിരുന്നുവെങ്കിലും വീണ്ടും പോസിറ്റീവായി മാറി.

തുടർച്ചയായ രണ്ട് ഫലം നെഗറ്റീവായി രേഖപ്പെടുത്തിയെങ്കിലേ രോഗം ഭേദമായതായി സ്ഥിരീകരിക്കാനാകൂ. ബുധനാഴ്ച വീണ്ടും ഫലം നെഗറ്റീവായി എത്തിയെങ്കിലും വീണ്ടും ഒരു സാന്പിൾകൂടി അയച്ചിട്ടുള്ളതിന്റെ ഫലം കൂടി വന്നശേഷമേ രോഗവിമുക്തയായതായി തീരുമാനിക്കാനാകൂ.
വ്യാഴാഴ്ച ജില്ലാ മെഡിക്കൽ ബോർഡ് കൂടി ചികിത്സയെ സംബന്ധിച്ചു ചർച്ച ചെയ്യും. ഇറ്റലിയിൽ നിന്നെത്തിയ കോവിഡ് സ്ഥിരീകരിച്ച റാന്നി ഐത്തല സ്വദേശികളുടെ പ്രാഥമിക സന്പർക്ക പട്ടികയിൽപെട്ടയാളാണ് വീട്ടമ്മ. ഇവരുടെ 28 കാരിയായ മകൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും രോഗം ഭേദമായി ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തു.
കോവിഡ് സ്ഥിരീകരിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള ആറുപേരിൽ അഞ്ചുപേരുടെ സ്രവപരിശോധനാഫലം ബുധനാഴ്ച നെഗറ്റീവായി ലഭിച്ചു. അടുത്തഫലം കൂടി പരിശോധിച്ചശേഷമേ ഇവരെ ഡിസ്ചാർജ് ചെയ്യുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാനാകൂ.

0 Comments