NEWS UPDATE

6/recent/ticker-posts

കൊവിഡ് ലക്ഷണങ്ങളോടെ ചികില്‍സയിലായിരുന്ന മലയാളി റിയാദില്‍ മരിച്ചു

റിയാദ്: കൊവിഡ് ലക്ഷണങ്ങളോടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം തിരൂരങ്ങാടി ചെമ്മാട് നടമ്മല്‍ പുതിയകത്ത് സഫ്‌വാന്‍ (38) ആണ് മരിച്ചത്.[www.malabarflash.com] 

ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. പനി ബാധിച്ചതിനെത്തുടര്‍ന്ന് നാലുദിവസമായി ചികില്‍സയില്‍ കഴിഞ്ഞുവരികയായിരുന്നു. ഇദ്ദേഹത്തിന്റെ രക്തപരിശോധനയില്‍ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. 

മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ ഭാര്യ ഖമറുന്നിസ കഴിഞ്ഞമാസം എട്ടിനാണ് റിയാദിലെത്തിയത്.

Post a Comment

0 Comments