അബുദാബി: കോവിഡ് 19 ബാധിച്ച് യുഎഇയിൽ നാലു പേർ കൂടി മരിച്ചു. ശനിയാഴ്ച പുതുതായി 376 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ മരണസംഖ്യ 20 ഉം രോഗബാധിതരുടെ എണ്ണം 3736 ഉം ആയതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.[www.malabarflash.com]
20,000 പേരിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും രോഗബാധിതരെ കണ്ടെത്തിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് രോഗബാധിതർ. എല്ലാവരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ആവശ്യമായ ചികിൽസ നൽകുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ശനിയാഴ്ച യുഎഇയിൽ 170 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 588 ആയി ഉയർന്നുവെന്നും ആരോഗ്യവക്താവ് ഡോ. ഫരീദ അൽ ഹൊസാനി വ്യക്തമാക്കി. കോവിഡ് 19ന് എതിരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് യുഎഇ സ്വീകരിക്കുന്നത്. രോഗം പടരുന്നത് തടയാൻ സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ളവർ സർക്കാർ സംവിധാനങ്ങളുമായി സഹകരിക്കണമെന്നും അവർ പറഞ്ഞു.

0 Comments