ദുബൈ: കൊറോണ ബാധിച്ച് ദുബൈയില്‍ മലയാളി മരിച്ചു. തലശേരി ടെമ്പിള്‍ ഗേറ്റ് സ്വദേശി പ്രദീപ് സാഗര്‍(41)മരിച്ചത്. കഴിഞ്ഞയാഴ്ചയാണ് ശ്വാസംമുട്ടല്‍, പനി, ചുമ തുടങ്ങിയ ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.[www.malabarflash.com]
കോവിഡ് 19 സ്ഥിരീകരിച്ചതിനു പിന്നാലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്നു. മൃതദേഹം ദുബൈയില്‍ സംസ്‌കരിക്കും.
പ്രദീപിന്റെ മരണത്തോടെ യു.എ.ഇയില്‍ കോവിഡ്-19 നെ തുടര്‍ന്ന് മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. യു.എ.ഇയില്‍ കഴിഞ്ഞയാഴ്ച രണ്ടുമലയാളികള്‍ മരിച്ചിരുന്നു. ഇതു കൂടാതെ സൗദി അറേബ്യയിലും രണ്ടു മലയാളികള്‍ കോവിഡ്-19നെ തുടര്‍ന്ന് മരിച്ചു. ഇതോടെ ഗള്‍ഫില്‍ കോവിഡ്-19നെ തുടര്‍ന്ന് മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി.
അതേസമയം ബ്രിട്ടനില്‍ കോവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോട്ടയം കങ്ങഴ സ്വദേശി ഡോ.അമീറുദ്ദിനാ(73)ണ് ബെര്‍മിങ്ഹാമില്‍ മരിച്ചത്. കോവിഡ്-19നെ തുടര്‍ന്ന് യു.കെയില്‍ മരിക്കുന്ന ആറാമത്തെ മലയാളിയാണ് ഇദ്ദേഹം. ബ്രിട്ടന്റെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലായിരുന്നു ഇദ്ദേഹത്തിനു ജോലി. വിരമിച്ച ശേഷം കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിക്കുകയായിരുന്നു.
മൂന്നാഴ്ച മുമ്പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടാഴ്ചയോളമായി വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് മരണം സംഭവിച്ചത്.
0 Comments